കോട്ടയത്ത് വാ​​നി​​ല്‍ കൊ​​ണ്ടു​​വ​​ന്ന പൈ​​പ്പ് കെട്ടഴിഞ്ഞ് കാ​​റി​​നു​​ള്ളി​​ലേ​​ക്ക് ഇ​​ടി​​ച്ചു​​ക​​യ​​റി,....,തലയോലപ്പറമ്പ് ഡിബി കോളേജ് അധ്യാപിക ഓ​​ടി​​ച്ചി​​രു​​ന്ന കാറിലേക്കാണ് പൈപ്പ് ഇടിച്ച് കയറിയത്. അപകടത്തിൽ നിന്ന് അധ്യാപിക അ​​ദ്ഭു​​ത​​ക​​ര​​മാ​​യിട്ടാണ് ര​​ക്ഷ​​പ്പെ​​ട്ടത്.


ക​​ടു​​ത്തു​​രു​​ത്തി: അ​​ശ്ര​​ദ്ധ​​മാ​​യി മി​​നി വാ​​നി​​ല്‍ കെ​​ട്ടി​​വ​​ച്ചു കൊ​​ണ്ടു​​വ​​ന്ന പൈ​​പ്പ് ഇ​​റ​​ക്ക​​ത്തി​​ല്‍ പു​​റ​​ത്തേ​​ക്കു തെ​​റി​​ച്ച് എ​​തി​​ര്‍​ദി​​ശ​​യി​​ല്‍​ നി​​ന്നെ​​ത്തി​​യ കാ​​റി​​നു​​ള്ളി​​ലേ​​ക്കു ഇ​​ടി​​ച്ചു​​ക​​യ​​റി. തലയോലപ്പറമ്പ് ഡിബി കോളേജ് അധ്യാപികയായ കീ​​ഴൂ​​ര്‍ മം​​ഗ​​ല​​ത്ത് വീ​​ട്ടി​​ല്‍ സി​​ത്താ​​ര (44) ഓ​​ടി​​ച്ചി​​രു​​ന്ന കാറിലേക്കാണ് പൈപ്പ് ഇടിച്ച് കയറിയത്. അപകടത്തിൽ നിന്ന് അധ്യാപിക അ​​ദ്ഭു​​ത​​ക​​ര​​മാ​​യിട്ടാണ് ര​​ക്ഷ​​പ്പെ​​ട്ടത്.

ആ​​പ്പാ​​ഞ്ചി​​റ മേ​​ല്‍​പ്പാ​​ല​​ത്തിൽ ആണ് അ​​പ​​ക​​ടം നടന്നത്. ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് ഭാ​​ഗ​​ത്തു​​ നി​​ന്നു ​​വ​​ന്ന മി​​നി വാ​​ന്‍ ആ​​പ്പാ​​ഞ്ചി​​റ റെ​​യി​​ല്‍​വേ മേ​​ല്‍​പാ​​ലം ഇ​​റ​​ങ്ങു​​ന്ന​​തി​​നി​​ടെ കെ​​ട്ട​​ഴി​​ഞ്ഞ് വാ​​ഹ​​ന​​ത്തി​​ന്‍റെ മു​​ക​​ളി​​ലു​​ണ്ടാ​​യി​​രു​​ന്ന ഇ​​രു​​മ്പ് പൈ​​പ്പു​​ക​​ള്‍ മു​​ന്നി​​ലേ​​ക്കു തെ​​റി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഈ ​​സ​​മ​​യം എ​​തി​​ര്‍​ദി​​ശ​​യി​​ലൂ​​ടെ​​യെ​​ത്തി റോ​​ഡ് തി​​രി​​ഞ്ഞു പോ​​വു​​ക​​യാ​​യി​​രു​​ന്ന കാ​​റി​​ന്‍റെ സൈ​​ഡ് ഗ്ലാ​​സ് ത​​ക​​ര്‍​ത്തു പൈ​​പ്പു​​ക​​ൾ അ​​ക​​ത്തേ​​ക്ക് ഇ​​ടി​​ച്ചു ക​​യ​​റു​​ക​​യാ​​യി​​രു​​ന്നു. കാ​​റി​​ന്‍റെ ഗ്ലാ​​സു​​ക​​ളും ഡോ​​റും സീ​​റ്റും ത​​ക​​ര്‍​ന്നു. ഇ​​ടി​​ച്ചു​​ ക​​യ​​റി​​യ പൈ​​പ്പു​​ക​​ള്‍ എ​​ടു​​ത്ത് മാ​​റ്റി​​യ ശേ​​ഷ​​മാ​​ണ് കാ​​ര്‍ ഓ​​ടി​​ച്ചി​​രു​​ന്ന സി​​ത്താ​​ര​​യെ പു​​റ​​ത്തി​​റ​​ക്കാ​​ന്‍ ക​​ഴി​​ഞ്ഞ​​ത്. ഓ​​ടി​​യെ​​ത്തി​​യ നാ​​ട്ടു​​കാ​​രാ​​ണ് ര​​ക്ഷാ​​പ്ര​​വ​​ര്‍​ത്ത​​നം ന​​ട​​ത്തി​​യ​​ത്.
Previous Post Next Post