പാറാമറ്റത്തെ പാറമടയിലെ മാലിന്യപ്രശ്നം ആരോഗ്യ വകുപ്പിന് അനധികൃത നിയമലംഘനം കണ്ടെത്താൻ ആയില്ല ആരോപണങ്ങൾക്ക് പിന്നിലെ യാഥാർത്ഥ്യങ്ങൾ ഇങ്ങനെ


✍🏻 ജോവാൻ മധുമല 

പാമ്പാടി : പാറാമറ്റത്തെ പാറമടയിലെ മാലിന്യപ്രശ്നം ആരോഗ്യ വകുപ്പിന് അനധികൃത നിയമലംഘനം കണ്ടെത്താൻ ആയില്ല ആരോപണങ്ങൾക്ക് പിന്നിലെ യാഥാർത്ഥ്യങ്ങൾ വെളിച്ചത്ത് പാറാമറ്റത്ത് കഴിഞ്ഞ ഒരു വർഷത്തോളമായി പ്രവർത്തിക്കുന്ന ഫാം ഹൗസും അതിനോട് അനുബന്ധിച്ച് ഉള്ള മീൻ വളർത്തലും ആയി ബന്ധപ്പെട്ട് നിരവധി അടിസ്ഥാന രഹിത  ആരോപണങ്ങൾ വാർഡ് മെമ്പർ ഉൾപ്പെടെ ഉള്ളവർ ഉന്നയിച്ചിരുന്നു 
അതേ സമയം ആരോഗ്യ വകുപ്പിന് ഇതിലെ ജലത്തിൽ മാലിന്യമോ മനുഷ്യന് ഭീഷണിയാകുന്ന രാസഘടകങ്ങളോ കണ്ടെത്താൻ ആയിട്ടില്ല അതേസമയം സ്ഥലം സന്ദർശിച്ച ആരോഗ്യ വകുപ്പ് ചില നിർദ്ധേശങ്ങൾ നൽകി മടങ്ങി
പുതുപ്പള്ളി ഏരിയാ സെക്രട്ടറി സുഭാഷ് P വർഗീസും സുഹൃത്തുക്കളും ചേർന്നാണ് ഈ ഫാം നടത്തുന്നത് ലൈസൻസ് സുഭാഷിൻ്റെ പേരിലും അല്ല എന്ന് പാമ്പാടിക്കാരൻ ന്യൂസിൻ്റെ അന്വേഷണത്തിൽ വ്യക്തമായി ഈ പ്രശ്നവുമായി ബന്ധപ്പെട്ട് പാമ്പാടിക്കാരൻ ന്യൂസ് ലൈവ് വീഡിയോയും ചെയ്തിരുന്നു
പ്രസ്തുത വീഡിയോയിൽ സമീപവാസി   നിരവധി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു
.ഈ ആരോപണങ്ങളിൽ അടിസ്ഥാനമില്ലെന്ന് സുഭാഷ് P വർഗീസ് പാമ്പാടിക്കാരൻ ന്യുസിനോട് പറഞ്ഞു 
രാഷ്ടീയ പ്രവർത്തനത്തിനൊപ്പം കുടുംബം പുലർത്താൻ ആണ് താൻ മാതൃകാപരമായി ഒരു തൊഴിലുകൂടി ചെയ്യുന്നതെന്നും ,മീൻ വിളവ് എടുക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കവെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിൻ്റെ പിന്നിൽ തദ്ധേശീയരായ ചില വ്യക്തികൾ ആണെന്നും സുഭാഷ് പറഞ്ഞു

ഇവിടെ ജോലി ചെയ്യുന്നത് സ്ഥിരം തൊഴിലാളികൾ അല്ല മാസത്തിൽ രണ്ട് അല്ലെങ്കിൽ 3 പേർ മാറി മാറിയാണ് ജോലി ചെയ്യുന്നത്

ഇവർ വിവിധ ഫാമുകളിൽ നിന്നും എത്തുന്ന തൊഴിലാളികൾ ആണെന്നും ആരും സ്ഥിരമായി ഇവിടെ ജോലി ചെയ്യുന്നില്ലെന്നും സുഭാഷ് പറഞ്ഞു സമീപവാസിയായ ഒരാൾ പാറമട ഉടമയെ സമീപിച്ച് സ്ഥലം വാങ്ങാൻ താൽപര്യം ഉണ്ടെന്നും അറിയിച്ചിരുന്നു സ്ഥലം ഉടമ സ്ഥലം വിൽക്കാൻ തയ്യാറാവാതെ ഫാം നടത്താൻ വിട്ടു നൽകിയിരുന്നു ,ഒപ്പം പാറമടയുടെ സമീപ വാസിയുടെ  ബന്ധുവിന് ബാങ്കിൽ ജോലി മേടിച്ച് നൽകണം എന്നും സ്ഥലം വാടകയ്ക്ക് എടുത്ത സുഭാഷിനോട് ആവശ്യപ്പെട്ടിരുന്നു ഇത് നടക്കാതെ വന്ന സാഹജര്യത്തിലാണ് ,സമീപവാസി കുറച്ച് പേരെ കൂട്ടി ഫാമിന് എതിരായി അപവാദ പ്രചരണം അഴിച്ച് വിട്ടത് എന്നും സുഭാഷ് പറഞ്ഞു 
അതേ സമയം മറ്റ് ചില രാഷ്ട്രീയ അടിത്തറ ഉള്ള ഓൺലൈൻ മാധ്യമങ്ങളെ ഉപയോഗിച്ച് തന്നെയും താൻ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ സംഘടനയെയും കരിവാരിത്തേക്കാനുള്ള ശ്രമം നടക്കുന്നതായും കൂട്ടിച്ചേർത്തു ഇത്തരം മാധ്യമങ്ങൾക്ക് എതിരെ നിയനടപടി കൈക്കൊണ്ടിട്ടുണ്ടെന്നും പിന്നിൽ കോൺഗ്രസ്സിൻ്റെ  ചില രാഷ്ട്രീയ നേതാക്കൾ ഉണ്ടെന്നും സുഭാഷ് പറഞ്ഞു ,എപ്പോൾ വേണമെങ്കിലും താൻ നടത്തുന്ന ഫാമിൽ എത്തി പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും ,നേരിൽ കണ്ട് മനസിലാക്കാനും അവസരം ഉണ്ടെന്നും നിയമവിരുദ്ധമായി എന്തെങ്കിലും പ്രവർത്തനം അവിടെ ഉള്ളതായി തെളിയിച്ചാൽ ആ നിമിഷം താൻ ഫാം പ്രവർത്തനം നിർത്തിവയ്ക്കുമെന്നും സുബാഷ് പറഞ്ഞു

  വർഷങ്ങളായി കഞ്ചാവ് മാഫിയയും ,സാമൂഹ്യ വിരുദ്ധരും താവളമാക്കിയ പാറമടയായിരുന്നു ഇത് ഇവിടെ നിന്നും മുൻ കാലത്ത് നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുമുണ്ട് ,ഫാം തുടങ്ങിയ ശേഷം ഇത്തരം സാമൂഹ്യ വിരുദ്ധർ ഇവിടെ നിന്നും പിൻമാറിയതായും നാട്ടുകാർ പറഞ്ഞു ,അതേ സമയം ഇത് രാഷ്ടീയ ലഷ്യം വച്ച് ഒരു പ്രസ്ഥാനം പൂട്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും നാട്ടുകാർ പറഞ്ഞു, അതേസമയം നിരവധി പാറമടകൾ മാലിന്യം നിറഞ്ഞ് പഞ്ചായത്തിൻ്റെ വിവിധ സ്ഥലങ്ങളിൽ അനാധമായി കിടക്കുന്ന അവസ്ഥ ഉണ്ട് അത്തരം പാറമടകളിൽ ഈ രീതിയിൽ മത്സ്യകൃഷി നടത്തിയാൽ അത് കുറച്ച് പേർക്ക് തൊഴിലും വരുമാനവും നേടുവാനാകും ,
أحدث أقدم