കണ്ണൂർ: ദേശീയപാതാ നിർമാണം നടത്തുന്ന കരാർ കമ്പനി ലേബർ ക്യാമ്പിൽ തൊഴിലാളിക്ക് മർദ്ദനമേറ്റു. പയ്യന്നൂർ മാത്തിലിലെ ലേബർ ക്യാമ്പിലെ തൊഴിലാളിക്കാണ് മർദ്ദനമേറ്റത്. കൂലി കുടിശ്ശിക ചോദിച്ചതിനാണ് സൂപ്പർവൈസർ മർദ്ദിച്ചതെന്നു സഹ തൊഴിലാളികൾ പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.