കഞ്ചാവ് ചെടികൾ നട്ടുപിടിപ്പിച്ച ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ

കായംകുളം: കഞ്ചാവ് ചെടികൾ നട്ടുപിടിപ്പിച്ച ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശിയായ അമിത് റോയിയാണ് അറസ്റ്റിലായത്. കായംകുളം റെയിൽവേ സ്റ്റേഷന് സമീപത്തെ വീട്ടിൽ നിന്ന് 10 കഞ്ചാവ് ചെടികൾ എക്സൈസ് സംഘം കണ്ടെത്തി. രഹസ്യവിവരത്തെ തുടർന്നായിരുന്നു എക്സൈസ് സംഘത്തിന്റെ പരിശോധന.
أحدث أقدم