രാജസ്ഥാനിൽ 'വെടി നിർത്തൽ'- ഒറ്റക്കെട്ടായി നീങ്ങുമെന്ന് ഗെഹ്‌ലോട്ടും സച്ചിൻ പൈലറ്റും


 




 ന്യൂഡൽഹി : ഭിന്നതകൾ മറന്നു ഒന്നിച്ചു നീങ്ങാൻ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും സച്ചിൻ പൈലറ്റും തമ്മിൽ ധാരണ. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി നീങ്ങാനും ധാരണയായി. 

 രാജസ്ഥാന്‍ കോണ്‍ഗ്രസിലെ പ്രശ്‌ന പരിഹാരത്തിന് ഹൈക്കമാന്‍ഡിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ചകൾ നടന്നിരുന്നു. ഇതിനു പിന്നാലെയാണ് സമവായം. 

അശോക് ഗെഹ്‌ലോട്ട്, സച്ചിന്‍ പൈലറ്റ്, കെസി വേണുഗോപാല്‍, രാഹുല്‍ ഗാന്ധി എന്നിവര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വീട്ടിലെത്തിയാണ് ചർച്ച നടത്തിയത്. സച്ചിൻ പൈലറ്റ് ഉന്നയിച്ച ആവശ്യങ്ങൾ പരിഹാരമുണ്ടാകുമെന്ന് രാഹുൽ ഗാന്ധി ഉറപ്പു നൽകി. 

ഗെഹ്‌ലോട്ടും സച്ചിൻ പൈലറ്റും യോജിച്ച് മുന്നോട്ടു പോകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ വ്യക്തമാക്കി. നേതാക്കൾ മാധ്യമങ്ങൾക്ക് മുന്നിൽ ഒന്നിച്ചെത്തിയാണ് തീരുമാനം അറിയിച്ചത്.

 തെരഞ്ഞെടുപ്പിൽ ഇരുവരും ഒന്നിച്ച് നയിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി. 

സച്ചിൻ പൈലറ്റിനെ ഉൾക്കൊണ്ടു മുന്നോട്ടു പോകണമെന്ന് ഹൈക്കമാൻഡ് ഗെഹ്‌ലോട്ടിനു നിർദ്ദേശം നൽകി. അച്ചടക്ക ലംഘനങ്ങൾ ഉണ്ടാകരുതെന്നും ഹൈക്കമാൻഡ് ഇരു നേതാക്കൾക്കും മുന്നറിയിപ്പ് നൽകി.

أحدث أقدم