ആലപ്പുഴ :കാര്‍ ഓട്ടോയിലിടിച്ച് രണ്ടുപേര്‍ മരിച്ചു. ആലപ്പുഴ ചാരുംമൂട് സമീപം പത്തിശേരിയില്‍ കാര്‍ നിയന്ത്രണം വിട്ടാണ് അപകടം.
ഓട്ടോ ഡ്രൈവര്‍ അജ്മല്‍ഖാനും ഓട്ടോയിലെ യാത്രക്കാരി തങ്കമ്മയുമാണ് മരിച്ചത്. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റയാളെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. വൈകീട്ട് നാലരയോടെയായിരുന്നു അപകടം. അമിത വേഗതയിലെത്തിയ കാര്‍ ഓട്ടോയില്‍ ഇടിക്കുകയായിരുന്നു.
പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു. രണ്ടുപേരുടെയും മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.