സോഷ്യൽ മീഡിയയിൽ ലൈവിൽ എത്തിയ ശേഷം തുടർച്ചയായി ഏഴ് ബോട്ടിൽ മദ്യം കുടിച്ച ടിക് ടോക്ക് താരം മരിച്ചു



സോഷ്യൽ മീഡിയയിൽ സൻക്വിയാങ് എന്നറിയപ്പെടുന്ന 34കാരനാണ് മരിച്ചത്. മെയ് 16ന് പുലർച്ചെ ഒരുമണിയോടെയാണ് ഇയാൾ ചലഞ്ച് തുടങ്ങിയത്. തുടർച്ചയായി ഏഴ് ബോട്ടിൽ മദ്യം കുടിച്ചു. ഇതിന് പിന്നാലെ ഉച്ചയോടെ ഇയാളെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

എത്രത്തോളം മദ്യം തുടർച്ചയായി ഒരാൾക്ക് കഴിക്കാൻ കഴിയുമെന്ന് തെളിയിക്കണം എന്നതായിരുന്നു ചലഞ്ച്. ചൈനീസ് ടിക് ടോക് എന്നറിയപ്പെടുന്ന ഡൗയിനിലായിരുന്നു ചലഞ്ച് നടന്നത്. പലരും ഇത്തരത്തിൽ വീഡിയോയുമായി എത്തിയിരുന്നു. മദ്യം കുടിച്ച ശേഷം 12 മണിക്കൂർ കഴിഞ്ഞാണ് സൻക്വിയാങ്ങിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.

വീട്ടുകാർ കാണുമ്പോഴേക്കും ഇയാൾ മരിച്ചിരുന്നുവെന്ന് സൻക്വിയാങ്ങിന്റെ സുഹൃത്ത് മാധ്യമങ്ങളോട് പറഞ്ഞു.
أحدث أقدم