ഏറ്റുമാനാനൂരിലെ പ്രവാസിയുടെ മൃതദേഹം,വേണ്ടെന്ന നിലപാടിലുറച്ച് കുടുംബം…എറണാകുളത്ത് മൃതദേഹം മറവുചെയ്യും.

 

വിദേശത്ത് ആത്മഹത്യ ചെയ്ത കോട്ടയം ഏറ്റുമാനൂർ സ്വദേശി ജയകുമാറിൻറെ മൃതദേഹം പെൺ സുഹൃത്ത് സഫിയക്ക് കൈമാറി. മൃതദേഹം വേണ്ടെന്ന നിലപാടിൽ കുടുംബം ഉറച്ചു നിന്നതോടെയാണ് നടപടി. മൃതദേഹം എറണാകുളത്ത് സംസാരിക്കാനാണ് തീരുമാനം.

കഴിഞ്ഞ നാല് വർഷക്കാലമായി ജയകുമാർ സഫിയയുമായി ദുബായിയിൽ ലിവിംഗ് ടുഗതറിലായിരുന്നു. ഇക്കാലയളവിൽ ഭാര്യയും കുടുംബവുമായുള്ള ബന്ധം പൂർണമായും ഉപേക്ഷിച്ചു. വിവാഹബന്ധം വേർപ്പെടുത്താനുള്ള നിയമനടപടികൾളും ആരംഭിച്ചു. ഇതിലെ കാലതാമസം സഫിയയുമായുള്ള രജിസ്റ്റർ വിവാഹം അനന്തമായി നീളാനിടയാക്കി. ഇതോടെ വലിയ മാനസിക സമ്മർദ്ദത്തിലായിരുന്നു ജയകുമാറെന്ന് സഫിയ പറയുന്നു

കഴിഞ്ഞ 19നാണ് ജയകുമാർ ദുബായിലെ ഫ്‌ളാറ്റിൽ ആത്മഹത്യ ചെയ്തത്. നടപടികൾക്ക് ശേഷം ഇന്നലെ വൈകുന്നേരം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മൃതദേഹം എത്തിച്ചു. ബന്ധുക്കൾ മൃതദേഹം ഏറ്റെടുക്കാൻ വിസമ്മതിച്ചതോടെ സഫിയ പോലീസിനെ സമീപിച്ചു. ആലുവ പോലീസ് സ്റ്റേഷനിലും തുടർന്ന് ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിലും മൃതദേഹവുമായെത്തി. ഏറ്റുമാനൂരിൽ പോലീസ് സാന്നിധ്യത്തിൽ നടന്ന ചർച്ചയിലും ബന്ധുക്കൾ നിലപാട് ആവർത്തിച്ചു. ബന്ധുക്കളുടെ സമ്മതപ്രകാരം മൃതദേഹം സഫിയക്ക് വിട്ടുകൊടുക്കാൻ ഒടുവിൽ തീരുമാനമായി. എറണാകുളത്ത് മൃതദേഹം മറവുചെയ്യും.

أحدث أقدم