ധനകാര്യ സ്ഥാപനത്തിൽ തോക്ക് കാണിച്ച് കവർച്ച. ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് സംഭവം. പ്രതിയെ നാട്ടുകാർ പ്രതിയെ ഓടിച്ചിട്ട് പിടിച്ചു, ,ഇയാളുടെ പക്കലുണ്ടായിരുന്നത് കളിത്തോക്കാണെന്ന് പിന്നീട് പൊലീസ് പരിശോധനയിൽ വ്യക്തമായി.


കണ്ണൂർ: കണ്ണൂരിലെ ധനകാര്യ സ്ഥാപനത്തിൽ തോക്ക് കാണിച്ച് കവർച്ച.ഒരു ലക്ഷം രൂപയാണ് കവർന്നത്  ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് സംഭവം. കൂട്ടുപുഴ പേരട്ട ടൗണിൽ പ്രവർത്തിക്കുന്ന ആശ്രയ ഫൈനാൻസിൽ ആണ് യുവാവ് കവർച്ച നടത്തിയത്. ഒരു വനിതാ ജീവനക്കാരി മാത്രമുള്ളപ്പോൾ സ്ഥാപനത്തിൽ കയറിയ യുവാവ് കൈയ്യിലെ തോക്ക് കാണിച്ച് പണം കവരുകയായിരുന്നു. എന്നാൽ ഇവിടെ നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി. പേരട്ട സ്വദേശി അബ്ദുൾ ഷുക്കൂറിനെ പിന്നീട് പോലീസിന് കൈമാറി. ഇയാളുടെ പക്കലുണ്ടായിരുന്നത് കളിത്തോക്കാണെന്ന് പിന്നീട് പൊലീസ് പരിശോധനയിൽ വ്യക്തമായി.
أحدث أقدم