സാജുവിന്റെ തലയ്ക്ക് ഏറ്റത് നിരവധി ക്ഷതങ്ങൾ , പ്രിയങ്ക റിമാന്റിൽ


 

 കൊല്ലം : കടയ്ക്കലിൽ ഭാര്യയുടെ അടിയേറ്റ് ഭർത്താവ് മരിച്ച സംഭവത്തിൽ ഭാര്യ പ്രിയങ്ക റിമാന്റിൽ.

 കഴിഞ്ഞ ദിവസം വൈകിട്ടാണ് പ്രിയങ്ക ഭർത്താവിനെ അടിച്ചു കൊന്നത്. തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടത്തിലെ കണ്ടെത്തൽ.

പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സാജുവിന്റെ തലയ്ക്ക് ഏറ്റത് നിരവധി ക്ഷതങ്ങളെന്നാണ് കണ്ടെത്തൽ. 
കഴിഞ്ഞ ദിവസം ഉണ്ടായ വഴക്കിനെ തുടർന്ന് സാജു യുവതിയെ കയേറ്റം ചെയ്തു. തുടർന്ന് വീടിന് സമീപം ഇരുന്ന മണ് വെട്ടി കൊണ്ട് പ്രിയങ്ക ഭർത്താവിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു.

 സാജു നിലത്ത് വീഴുന്നതുവരെ യുവതി അടിച്ചു. പിന്നീട് യുവതി തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പ്രിയങ്കയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി. കൊലക്കുറ്റമാണ് യുവതിക്കെതിരെ ചുമത്തിരിക്കുന്നത്.

സാജു നിരന്തരം വീട്ടിലെത്തി പ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്നു കാണിച്ചു ഒന്നര മാസം കടയ്ക്കൽ പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും ഉദ്യോഗസ്ഥർ കൃത്യമായി നടപടി എടുത്തില്ല എന്നാണ് ആരോപണം. പ്രിയങ്കയെയും സാജുവിനെയും വിളിച്ചു പ്രശ്‌നം ഒത്തു തീർപ്പാക്കുകയായിരുന്നു. പിന്നാലെ ഓച്ചിറയിലെ ജോലി സ്ഥലത്തേക്ക് മടങ്ങിയ സാജു കഴിഞ്ഞ ദിവസം വീണ്ടുമെത്തി പ്രശ്നങ്ങൾ സൃഷ്ടിച്ചതോടെയാണ് കൊലപാതകത്തിൽ കലാശിച്ചത്.


أحدث أقدم