വിമാനത്തിൽ ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമം; മലയാളി യുവാവ് അറസ്റ്റിൽ


ബെംഗളൂരു : വിമാനത്തിലെ ജീവനക്കാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ മലയാളി യുവാവ് പിടിയിൽ cheapo air. പശ്ചിമബംഗാൾ സ്വദേശിനിയുടെ പരാതിയിൽ കൊല്ലങ്കോട് സ്വദേശി സിജിനാണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാവിലെ കൊച്ചിയിൽ നിന്ന് ബെംഗളൂരു വഴി ഭോപാലിലേക്കു പോവുന്ന എയർഏഷ്യ 6ഇ-702 വിമാനത്തിലാണ് സംഭവം നടന്നത്. രാവിലെ 6.06-ന് വിമാനം ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയപ്പോഴാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ലൈംഗികാതിക്രമ കുറ്റം ചുമത്തിയാണ് അറസ്റ്റ്.ബെംഗളൂരുവിൽ യാത്രക്കാരിറങ്ങുന്ന സമയത്ത് ഗോവയിലേക്ക് പോകാൻ വേറെ വിമാനത്തിൽ കയറണമോയെന്ന് സിജിൻ ജീവനക്കാരിയോട് ചോദിച്ചു.ഈ വിമാനം ഭോപാലിലേക്കാണ് പോകുന്നതെന്നും മറ്റൊരു വിമാനത്തിൽ മാറിക്കയറണമെന്നും ജീവനക്കാരി പറഞ്ഞു. ഇതിനിടെ ജീവനക്കാരിയുടെ ദേഹത്ത് യുവാവ് സ്പർശിക്കുകയായിരുന്നു.യുവതി ഇക്കാര്യം സുരക്ഷാജീവനക്കാരെ അറിച്ചതിനെ തുടർന്ന് ഉദ്യോ​ഗസ്ഥർ യുവാവിനെ പിടികൂടി കെ.ഐ.എ. പോലീസിന് കൈമാറി.
أحدث أقدم