മൈസൂരുവില്‍ കാറും ബസും കൂട്ടിയിടിച്ചു; പത്തുപേര്‍ മരിച്ചു, മൂന്നുപേര്‍ ഗുരുതരാവസ്ഥയിൽ



 മൈസൂരു  : കര്‍ണാടകയിലെ മൈസൂരുവില്‍ കാറും ബസും കൂട്ടിയിടിച്ച് പത്തുപേര്‍ മരിച്ചു.

 കൊല്ലഗല്‍-ടി നരസിപുര മെയ്ന്‍ റോഡിലാണ് അപകടമുണ്ടായത്. കാര്‍ യാത്രക്കാരാണ് മരിച്ചത്.

 മരിച്ചവരില്‍ ഒരു കുട്ടിയും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. പരിക്കേറ്റവരെ ചാമരാജനഗര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

ബെല്ലാരിയില്‍നിന്നു മൈസുരുവിലേക്ക് വിനോദയാത്രയ്ക്കു വന്ന സംഘമാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. കാറില്‍ 13 പേരുണ്ടായിരുന്നു. മൂന്നു പേരുടെ പരിക്ക് ഗുരുതരമാണ്.
Previous Post Next Post