മൈസൂരു : കര്‍ണാടകയിലെ മൈസൂരുവില്‍ കാറും ബസും കൂട്ടിയിടിച്ച് പത്തുപേര്‍ മരിച്ചു.
കൊല്ലഗല്‍-ടി നരസിപുര മെയ്ന്‍ റോഡിലാണ് അപകടമുണ്ടായത്. കാര്‍ യാത്രക്കാരാണ് മരിച്ചത്.
മരിച്ചവരില്‍ ഒരു കുട്ടിയും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. പരിക്കേറ്റവരെ ചാമരാജനഗര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബെല്ലാരിയില്‍നിന്നു മൈസുരുവിലേക്ക് വിനോദയാത്രയ്ക്കു വന്ന സംഘമാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. കാറില്‍ 13 പേരുണ്ടായിരുന്നു. മൂന്നു പേരുടെ പരിക്ക് ഗുരുതരമാണ്.