ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ യുവജനങ്ങൾക്കായുള്ള “സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്പോൺസ് ടീം (SDRT) ട്രെയിനിങ് ക്യാമ്പ്” ചങ്ങനാശ്ശേരിയിൽ, 20-35 ഇടയിൽ പ്രായമുള്ള യുവജനങ്ങൾക്ക് പങ്കെടുക്കാം.





ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കേരള സ്റ്റേറ്റ് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ “സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്പോൺസ് ടീം (SDRT) ട്രെയിനിങ് ക്യാമ്പ്” 2023 മെയ് 26, 27, 28 തീയതികളിൽ ചങ്ങനാശ്ശേരി ക്രിസ്തു ജ്യോതി കോളേജിൽ വച്ച് നടത്തപ്പെടുകയാണ് പ്രകൃതിക്ഷോഭം, പകർച്ചവ്യാധികൾ തുടങ്ങിയ  ദുരിത ദുരന്ത മേഖലകളിൽ സന്നദ്ധ സേവകരെ വാർത്തെടുക്കുക എന്നതാണ് ഈ ക്യാമ്പിന്റെ ലക്ഷ്യം. പ്രസ്തുത ക്യാമ്പിൽ കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നിന്നായി വോളണ്ടിയർമാരെ തിരഞ്ഞെടുത്തുകൊണ്ട് ഈ മേഖലയിൽ ദുരന്തനിവാരണത്തിനുള്ള പരിശീലനം നൽകുകയാണ്.  ക്യാമ്പിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന മധ്യകേരളത്തിൽ താമസിക്കുന്ന 20നും 35 നും ഇടയിൽ പ്രായമുള്ള യുവജനങ്ങൾ ബന്ധപ്പെടുക Ph. No. 7356047604 (തിങ്കൾ - ശനി, 10.00 AM – 05.00 PM) പരിശീലനം സൗജന്യമാണ്. പങ്കെടുക്കുന്നവർക്ക് അന്താരാഷ്ട്ര  അംഗീകാരമുള്ള സർട്ടിഫിക്കറ്റ് ലഭിക്കുന്നതായിരിക്കും.
أحدث أقدم