ഒഡീഷ ട്രെയിൻ ദുരന്തം; മരണസംഖ്യ 233 ആയി ഉയർന്നു, മരണം ഇനിയും ഉയർന്നേക്കാം



ഒഡീഷ : ബാലസോറിലുണ്ടായ ട്രെയിന്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 233 ആയി ഉയര്‍ന്നു. 900ത്തിലധികം പേര്‍ക്ക് പരിക്കേറ്റു.

ഒഡീഷ ചീഫ് സെക്രട്ടറി പ്രദീപ് ജെനയാണ് ഇക്കാര്യം അറിയിച്ചത്. അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിനായി എന്‍ഡിആര്‍എഫ്, ഒഡിആര്‍എഫ്, ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സ നല്‍കാൻ മുഖ്യമന്ത്രി നവീൻ പട്നായിക് ഉത്തരവിട്ടിരുന്നു. ചികിത്സാ ചെലവുകള്‍ സംസ്ഥാനം വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കളക്ടര്‍മാര്‍, എസ്പി, ബാലസോര്‍, ഭദ്രക്, ജാജ്പൂര്‍, കെന്ദുജാര്‍ ജില്ലാ ഭരണകൂടങ്ങളിലെ ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുന്നു.
അപകടത്തില്‍പ്പെട്ട് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ കേന്ദ്ര റെയില്‍വേമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. ഗുരുതരമായി പരുക്കേറ്റവര്‍ക്ക് 2 ലക്ഷവും നിസാര പരിക്കുള്ളവര്‍ക്ക് 50,000 രൂപയുമാണ് ധനസഹായം നൽകുക.

أحدث أقدم