ഹരിപ്പാട് : കൈക്കൂലി മുൻകൂറായി വാങ്ങിയ അമ്പലപ്പുഴ അസിസ്റ്റൻസ് വെഹിക്കിൾ ഇൻസ്പെക്ടറെ വിജിലൻസ് ഹരിപ്പാട് വച്ച് പിടികൂടി.
ആറ് വരി പാതയുടെ നിർമ്മാണ കരാർ എടുത്തിരിക്കുന്ന കമ്പനിയുടെ ഉപകരാർ എടുത്തിരിക്കുന്ന പരാതിക്കാരൻ്റെ ടോറസ് ലോറികൾ ഒരു മാസത്തേക്ക് ഓവർ ലോഡ് കയറ്റിയാൽ പിടിക്കാതിരിക്കുന്നതിന് ഒരു മാസത്തേക്ക് 30000 രൂപാ ആവശ്യപ്പെടുകയും ആദ്യപടിയായി 25000 രൂപാ കൈപ്പറ്റുമ്പോൾ മറഞ്ഞിരുന്ന വിജിലൻസ് ഉദ്യോഗസ്ഥർ തന്ത്രപൂർവ്വം പിടികൂടുകയുമായിരുന്നു.
ഇന്ന് വൈകിട്ട് ഹരിപ്പാട് മാധവ ജംഗ്ഷനിൽ പരാതിക്കാരൻ നൽകിയ 25000 രൂപാ ഡിപ്പാർട്ട്മെൻ്റ് വാഹനത്തിൽ വെച്ച് വാങ്ങിക്കുമ്പോഴാണ് മാവേലിക്കര സ്വദേശിയായ സതീഷ് എസ് എന്ന അസിസ്റ്റൻഡ് വെഹിക്കിൾ ഇൻസ്പെക്ടറെ വിജിലൻസ് പിടികൂടിയത്.