അയല്‍വാസിയുടെ വീട്ടില്‍ കയറി നഗ്‌നതാപ്രദര്‍ശനം… 42കാരൻ പിടിയിൽ,,വീട്ടുകാര്‍ വീഡിയോ പകര്‍ത്തി തെളിവടക്കം പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അറസ്റ്റുണ്ടായത്.


വയനാട് :അയൽ വാസിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി നഗ്‌നതാ പ്രദര്‍ശനം നടത്തിയ ആളെ പടിഞ്ഞാറത്തറ പൊലീസ് അറസ്റ്റ് ചെയ്തു. കാവുമന്ദം കാലിക്കുനി പുതിയില്ലത്ത് ചന്ദ്രന്‍ (42) ആണ് അറസ്റ്റിലായത്. വീട്ടുകാര്‍ വീഡിയോ പകര്‍ത്തി തെളിവടക്കം പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അറസ്റ്റുണ്ടായത്. അയല്‍വാസിയുമായി ഇയാള്‍ വഴി തര്‍ക്കം നിലനിന്നിരുന്നു.കഴിഞ്ഞ ദിവസം വൈകീട്ടും ഇതുമായി ബന്ധപ്പെട്ട തര്‍ക്കം ഉടലെടുത്തതോടെ മദ്യ ലഹരിയിലായിരുന്ന ചന്ദ്രന്‍ അയല്‍വാസിയുടെ വീട്ടില്‍ കയറി ബഹളം വെക്കുകയും, അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പറയുന്നു. ഇത് ചോദ്യം ചെയ്ത സ്ത്രീയെ പിടിച്ചു തള്ളുകയും തുടര്‍ന്ന് നഗ്‌നതാ പ്രദര്‍ശനം നടത്തുകയായിരുന്നുവെന്നുമാണ് പരാതി.
أحدث أقدم