കോഴിക്കോട് : വയോധികയെ ബലാത്സംഗം ചെയ്ത് കൊന്ന അയൽവാസി പിടിയിൽ. കോഴിക്കോട് ശാന്തിനഗർ കോളനിയിൽ 74കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ രാജനെയാണ് വെള്ളയിൽ പൊലീസ് അറസ്റ്റ് ചെയ്തത്.
പനിപിടിച്ച് കിടപ്പിലായ വയോധികയ്ക്ക് നേരെയായിരുന്നു പ്രതിയുടെ ക്രൂരത. സംഭവത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച രാജനെ അയൽവാസികളാണ് പിടികൂടി പൊലീസിൽ എൽപ്പിച്ചത്.
രാജൻ മദ്യപിച്ച് വഴക്കുണ്ടാക്കുന്നത് പതിവാണെന്നാണ് നാട്ടുകാർ അറിയിക്കുന്നത്. ഇയാൾക്കെതിരെ ബലാത്സംഗം, കൊലപാതകം എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി കോഴിക്കോട് ബീച്ച് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.