ചെന്നൈ : സംഗീത ലോകത്തെ ഇതിഹാസം ഇളയരാജയ്ക്ക് ഇന്ന് 80ാം പിറന്നാള്‍.
പ്രിയ സംഗീതജ്ഞന് ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലില്‍ നേരിട്ട് എത്തിയാണ് ആശംസകള്‍ അറിയിച്ചത്. കമല്‍ഹാസന്‍ ഉള്‍പ്പടെ നിരവധി പേര്‍ ആശംസകള്‍ അറിയിച്ചു.
ഇളയരാജയെ സന്ദര്‍ശിച്ച ചിത്രങ്ങള്‍ക്കൊപ്പമായിരുന്നു സ്റ്റാലിന്റെ കുറിപ്പ്. സിനിമലോകത്തെ വിപ്ലവം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. സംഗീത ഉപകരണങ്ങളെയല്ല നമ്മുടെ ഹൃദയങ്ങളെയാണ് ഇളയരാജ തഴുകി ഉണര്‍ത്തിയതെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ മുഖ്യമന്ത്രിയും പിതാവുമായ എം കരുണാനിധിയ്ക്ക് ഇളയരാജയോടുള്ള സ്‌നേഹത്തെക്കുറിച്ചും സ്റ്റാലിന്‍ പറഞ്ഞു.
സംഗീത ലോകത്തെ ചക്രവര്‍ത്തി എന്നാണ് ഇളയരാജയെ കമല്‍ഹാസന്‍ വിശേഷിപ്പിച്ചത്. ജ്യേഷ്ഠ സഹോദരനെപ്പോലെയാണ് കാണുന്നതെന്നും പറഞ്ഞു. പഴയ കാലചിത്രത്തിനൊപ്പമായിരുന്നു കമല്‍ ഹാസന്റെ കുറിപ്പ്.