✍🏻 സാംജി വെള്ളൂർ ( പ്രത്യേക ലേഖകൻ )
പാമ്പാടി : പാമ്പാടി വെള്ളൂരിൽ ഭാര്യയെ ഭർത്താവ് മാരകമായി മുറിവേൽപ്പിച്ചു ഭാര്യ ഗുരുതര മുറിവുകളുമായി കോട്ടയം മെഡിക്കൽ കോളേജിൽ ,ഭർത്താവ് പാമ്പാടി പോലീസ് കസ്റ്റഡിയിൽ പാമ്പാടി വെള്ളൂർ ടെക്നിക്കൽ സ്ക്കൂളിന് സമീപം വാടകയ്ക്ക് താമസിക്കുന്ന നിഷാ വർഗീസ് ( 30 ) ന് ആണ് ഭർത്താവിൻ്റെ ആക്രമണത്തിൽ മാരകമായി മുറിവേറ്റിരിക്കുന്നത്
ഇന്ന് വൈകിട്ട് 6 മണിയോട് കൂടി നിഷയുടെ ഭർത്താവ് രാജേഷ് നിഷയുമായി വഴക്കിടുകയും തുടർന്ന് മർദ്ദിക്കുകയുമായിരുന്നു
മർദ്ദനത്തിൻ്റെ ഫലമായി നിഷക്ക് ഗുരുതരപരുക്കുണ്ട് ,
നാട്ടുകാർ ഇടപെട്ടതിനെ തുടർന്ന് പാമ്പാടി പോലീസ് സ്ഥലത്തെത്തി ,രാജേഷ് കസ്റ്റഡിയിൽ ആണെന്ന സൂചന ഉണ്ട് ,അതേ സമയം രാജേഷ് ലഹരിക്ക് അടിമയാണെന്നും ,വീട്ടിലെ ചില കുടുംബ പ്രശ്നങ്ങളാണ് വഴക്ക് ഉണ്ടാകാൻ കാരണം എന്നും. നാട്ടുകാർ പറഞ്ഞു