കോട്ടയം :ഒറവയ്ക്കൽ റോഡിൽ ആനിവേലി കവലയിൽ നിന്നും ഉദ്ദേശം 800 മീറ്റർ മാറി അളവിൽ കൂടുതൽ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കൈവശം സൂക്ഷിച്ച് വില്പന നടത്തിയ കുറ്റത്തിന് പങ്ങട കരയിൽ ഇഞ്ചക്കാട്ട് വീട്ടിൽ തോമസ് മകൻ റോയ് T തോമസ് (46/2023 ) എന്നയാളെ 3.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം, തൊണ്ടിമണി 550/- രൂപ എന്നിവയോടൊപ്പം അറസ്റ്റ് ചെയ്തു.
പാമ്പാടി എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ബി. ആനന്ദരാജും പാർട്ടിയും ചേർന്ന് നടത്തിയ പെട്രോളിംഗിൽ മറ്റക്കര ഭാഗത്ത് അളവിൽ കൂടുതൽ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം KL 05 AW 3622 HONDA Grazia സ്കൂട്ടറിൽ സൂക്ഷിച്ച് വില്പന നടത്തിയ കുറ്റത്തിന് മറ്റക്കര കരയിൽ കുഴുപ്പളളികരോട്ട് വീട്ടിൽ മോഹനൻ മകൻ സുബേഷ് മോഹനൻ (40/2023 ) എന്നയാളെ 6 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം, തൊണ്ടിമണി 550/- രൂപ എന്നിവയോടൊപ്പം അറസ്റ്റ് ചെയ്തു