മണിപ്പൂരില്‍ സമാധാന നീക്കങ്ങള്‍ക്ക് തിരിച്ചടി; സമിതിയോട് സഹകരിക്കി ല്ലെന്ന് കുക്കി വിഭാഗം; കേന്ദ്രം നേരിട്ട് സമാധാനശ്രമം നടത്തണം



 ഇംഫാല്‍: മണിപ്പൂര്‍ സംഘര്‍ഷത്തില്‍ ആഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ച സമാധാന സമിതിയോട് സഹകരി ക്കില്ലെന്ന് കുക്കി വിഭാ ഗം നേതാക്കള്‍. സമിതി യില്‍ മുഖ്യമന്ത്രി ബീരേന്‍ സിങ് ഇഷ്ട ക്കാരെ കുത്തിനിറച്ചു വെന്നും ഇവര്‍ ആരോപിക്കുന്നു.

 സമാധാന ശ്രമം കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് നട ത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദര്‍ ശനത്തിനു ശേഷമാണ് സമാധാന സമിതി രൂപീ കരിക്കാന്‍ തീരുമാനിച്ചത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ അന്വേഷണം നടക്കുന്നു ണ്ട്. ഗവര്‍ണറുടെ മേല്‍ നോട്ടത്തില്‍ രൂപീകരി ക്കുന്ന സമാധാന സമി തിയില്‍ മുഖ്യമന്ത്രിയും ജനപ്രതിനിധികളും സിവില്‍ സൊസൈ റ്റിയില്‍ നിന്നുള്ള ആളുകളും ഉള്‍പ്പെടും.

കൂടാതെ, മെയ്തി, കുക്കി, നാഗാ വിഭാഗ ത്തില്‍ നിന്നുള്ളവരും സമിതിയിലുണ്ടാകും. 51 അംഗ സമിതി രൂപീകരി ക്കാനാണ് തീരുമാനം. സമിതിയിലെ 25 പേരും മെയ്തി വിഭാഗക്കാരാ ണെന്നും, കുക്കികള്‍ക്ക് 11 പ്രതിനിധികളെ മാത്ര മാണ് ലഭിച്ചതെന്നും കുക്കി വിഭാഗം നേതാ ക്കള്‍ പറയുന്നു. തങ്ങ ളോട് ആലോചിക്കാതെ യാണ് കുക്കി വിഭാഗ ത്തില്‍ നിന്നുള്ള പ്രതിനിധികളെ തീരുമാനിച്ചത്. 
നാഗാ വിഭാഗത്തില്‍ നിന്നും 10 പേരുമാണ് സമിതിയിലുള്ളത്. മെയ്തി വിഭാഗത്തില്‍ നിന്നുള്ളവര്‍ മുഖ്യമ ന്ത്രിയെ പിന്തുണയ്ക്കു ന്നവരാണ്. അതിനാല്‍ സമാധാന സമിതിയോട് സഹകരിക്കില്ലെന്നാണ് ഇവർവ്യക്തമാക്കുന്നത്.


أحدث أقدم