പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ് ; പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു : മന്ത്രി വി എൻ വാസവൻ







 തിരുവനന്തപുരം : പുൽപ്പള്ളി സർവീസ് സഹകരണ  
ബാങ്ക് തട്ടിപ്പ് അന്വേഷണത്തിന് സഹകരണ വകുപ്പ് പ്രത്യേക സംഘത്തെ നിയോഗിച്ചതായി മന്ത്രി വി എൻ വാസവൻ അറിയിച്ചു. 

ബാങ്കിലെ വായ്പാ ക്രമക്കേട് സംബന്ധിച്ച് നിരവധി പരാതികൾ ഉയരുകയും, എടുക്കാത്ത വായ്പയിന്മേൽ നോട്ടീസ് ലഭിച്ചതിനെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിനെ തുടർന്നാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുവാൻ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു.

 മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് സഹകരണസംഘം രജിസ്ട്രാറാണ് സഹകരണ നിയമം വകുപ്പ് 66(1) പ്രകാരം പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ച് ഉത്തരവിറക്കിയത്. 

യു ഡി എഫ് ഭരിക്കുന്ന ബാങ്കിന്റെ നടപടികൾ പലതും നിയമ വിരുദ്ധമായിരുന്നുവെന്ന് ആദ്യം പരിശോധന നടത്തിയ സംഘം കണ്ടത്തിയിരുന്നു. 

 സഹകരണസംഘം രജിസ്ട്രാർ ഓഫീസിലെ ഡെപ്യൂട്ടി രജിസ്ട്രാർ റ്റി. അയ്യപ്പൻ നായർ ആണ് അന്വേഷണ ഉദ്യോഗസ്ഥൻ. അസിസ്റ്റന്റ് രജിസ്ട്രാർ അരുൺ. വി.സജികുമാർ, രാജാറാം. ആർ, ജ്യോതിഷ് കുമാർ.പി, ബബീഷ്.എം എന്നിവരാണ് അന്വേഷണസംഘത്തിൽ ഉള്ളത്. അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കുവാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. .


أحدث أقدم