നടൻ കൊല്ലം സുധിയുടെ സംസ്കാരം ഇന്ന് കോട്ടയത്ത്; ബിനു അടിമാലിയുടെ ആരോഗ്യനിലയിൽ പുരോഗതി






 കോട്ടയം : വാഹനാപകടത്തിൽ മരിച്ച നടൻ കൊല്ലം സുധിയുടെ സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് കോട്ടയം തോട്ടക്കാട്റീഫോർമിഡ് ആഗ്ലിക്കൻ ചർച്ച് ഓഫ് ഇന്ത്യ നടക്കും. 

രാവിലെ പൊങ്ങന്താ നത്തുള്ള സുധിയുടെ വീട്ടിൽ പൊതുദർശനം നടന്നു വരുന്നു. പിന്നീട് പൊങ്ങന്താനം യു പി സ്കൂൾ, വാകത്താനം പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ എന്നിവിടങ്ങ ളിലും പൊതുദർശനം ഉണ്ടാകും. 

ഉച്ചയ്ക്ക് ഒന്നരയോടെ വിലാപയാത്രയായി മൃതദേഹം സെമിത്തേ രിയിൽ എത്തിക്കും. സുധിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ മിമിക്രി, സിനിമാ, സാംസ്കാ രിക-സാമൂഹ്യ രംഗത്തെ നിരവധി പേരാണ് എത്തുന്നത്. 

ഇന്നലെ പുലർച്ചെ തൃശൂർ കയ്പമംഗലത്ത് ഉണ്ടായ അപകടത്തി ലാണ് കൊല്ലം സുധി മരിച്ചത്. വടകരയിൽ നിന്നും പരിപാടി കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെവന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. 

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ബിനു അടിമാലിയുടെയും ഡ്രൈവർ ഉല്ലാസി ന്‍റെയും ആരോഗ്യ നിലയിൽ പുരോഗതി യുണ്ട്. ബിനു അടിമാലി തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. എല്ലിന് പൊട്ടലേറ്റ ഉല്ലാസ് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും അപകടത്തിൽപ്പെട്ട മഹേഷ് കൊച്ചി അമൃത ആശുപത്രിയിലും ചികിത്സ തുടരുകയാണ്.


أحدث أقدم