നൂറോളം നിക്ഷേപകരുടെ കോടിക്കണക്കിന് രൂപ തിരികെ നല്‍കാത്തതിനെ തുടര്‍ന്ന് ലീഗല്‍ സര്‍വീസ് അതോറിറ്റിയില്‍ നല്‍കിയ പരാതി പ്രകാരം ഇക്കഴിഞ്ഞ ശനിയാഴ്ച നടത്തിയ അദാലത്തില്‍ മനപൂര്‍വ്വം ബാങ്ക് അധികൃതര്‍ പങ്കെടുക്കാതെ നിക്ഷേപകരെ കബളിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് നിക്ഷേപകര്‍ ബാങ്കിന് മുന്‍പില്‍ ജീവനക്കാരെ തടഞ്ഞത്.
ഇതോടെ ബാങ്ക് പ്രവര്‍ത്തനം നിലച്ചു. ജീവനക്കാര്‍ ബാങ്കിന് പുറത്തായി. ബാങ്ക് ഭരമസമിതി അംഗങ്ങള്‍ വരാതെ ബാങ്ക് തുറക്കാന്‍ സമ്മതിക്കില്ലെന്ന നിലപാടിലാണ് നിക്ഷേപകര്‍ ബാങ്കിനു മുന്നില്‍ പ്രതിഷേധിക്കുന്നത്. ചെങ്ങന്നൂര്‍ പോലീസും സ്ഥലത്തെത്തി.
ബാങ്കിന്റെ വാഴാര്‍ മംഗലം ബ്രാഞ്ചില്‍ നിക്ഷേപിച്ച പണം നിക്ഷേപ കാലാവധി കഴിഞ്ഞിട്ടും തിരികെ നല്‍കാത്തതിനെ തുടര്‍ന്ന് നിരവധി പ്രാവശ്യം നിക്ഷേപകര്‍ കല്ലിശേരി ബാങ്ക് ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തിയിരുന്നു.
എന്നാല്‍ പണം തിരികെ നല്‍കാമെന്ന് പറയുന്ന സമയത്തൊന്നും നിക്ഷേപകര്‍ക്ക് ലഭ്യാമാകാതെ വന്നതോടെയാണ് അദാലത്തില്‍ രാതി ല്‍കിയത്.
സംയുക്ത സമരസമിതി കണ്‍വീനര്‍ രാജീവ് മുളമൂട്ടില്‍ നേതൃത്വം നല്‍കിയ പ്രതിഷേധത്തില്‍ സെക്രട്ടറി ഷിബു എം. ചാക്കോ, രാധാകൃഷ്ണ പിള്ള, ശാമുവേല്‍, ജേക്കബ് ഫിലിപ്പ്, തമ്പി, ബിജു വി.ജോണ്‍ എന്നിവര്‍ സംസാരിച്ചു.