വ​യോ​ധി​ക​യെ വീ​ട്ടു​മു​റ്റ​ത്ത് പൊ​ള്ള​ലേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. '


കോ​ല​ഞ്ചേ​രി: വ​യോ​ധി​ക​യെ വീ​ട്ടു​മു​റ്റ​ത്ത് പൊ​ള്ള​ലേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. തി​രു​വാ​ണി​യൂ​ർ വെ​ട്ടി​യ്ക്ക​ൽ തെ​ക്കേ​ട​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ നാ​രാ​യ​ണ​ൻ നാ​യ​രു​ടെ ഭാ​ര്യ സ​ര​ള (62) ആ​ണ് മ​രി​ച്ച​ത്. വെ​ട്ടി​ക്ക​ൽ സ്വ​കാ​ര്യ സ്കൂ​ളി​ലെ താ​ല്ക്കാ​ലി​ക ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്നു സരള. അ​ധ്യ​യ​ന വ​ർ​ഷം ആ​രം​ഭി​ച്ച ഇ​ന്ന​ലെ രാ​വി​ലെ വി​ളി​ച്ചി​ട്ടും ഫോ​ൺ എ​ടു​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ വീ​ട്ടി​ൽ അ​ന്വേ​ഷി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് സ​ര​ള​യു​ടെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ​നി​ല​യി​ൽ ക​ണ്ടെ​ത്തിയത്. തു​ട​ർ​ന്ന്, നാ​ട്ടു​കാ​ർ പു​ത്ത​ൻ​കു​രി​ശ് പൊ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു. ‌ മൃ​ത​ദേ​ഹ​ത്തി​ന​ടു​ത്ത് ഒ​ഴി​ഞ്ഞ മ​ണ്ണെ​ണ്ണ കു​പ്പി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. മ​ണ്ണ​ണ്ണ ഒ​ഴി​ച്ച് സ്വ​യം തീ ​കൊ​ളു​ത്തി മ​രി​ച്ച​താ​കാ​മെ​ന്നാ​ണ് പൊ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. മൃ​ത​ദേ​ഹം ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Previous Post Next Post