കേന്ദ്രസഹായം; സംസ്ഥാനം ധവളപത്രം ഇറക്കണമെന്ന് കെ സുരേന്ദ്രൻ


 ആലപ്പുഴ : കഴിഞ്ഞ ഒമ്പത് വർഷമായി നരേന്ദ്രമോദി സർക്കാർ കേരളത്തിന് നൽകിയ സഹായങ്ങൾ സംബന്ധിച്ച് ധവളപത്രമിറക്കാൻ വെല്ലുവിളിക്കുന്നുവെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.

ലോക കേരള സഭ എന്ന തട്ടിപ്പുമായി വിദേശ രാജ്യങ്ങൾ കറങ്ങുന്നതെന്തിനെന്ന് വിശദീകരിക്കണം.

തട്ടിപ്പും ചപ്പടാച്ചി വിദ്യകളുമാണ് സംസ്ഥാന സർക്കാരിന്റെ കൈമുതൽ.
ഭരിക്കാനറിയില്ലെങ്കിൽ രാജിവച്ച് പോകണം.

ജനങ്ങളെ കൊള്ളയടിക്കുക, ധൂർത്തടിക്കുക, കേന്ദ്രത്തെ കുറ്റം പറയുക എന്നതാണ് സംസ്ഥാന സർക്കാർ നിലപാടെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
أحدث أقدم