കണ്ണൂർ : കിണർ വൃത്തിയാക്കി തിരികെ കയറുന്നതിനിടെ കാൽതെറ്റി കിണറ്റിൽ വീണ് യുവാവിനു ദാരുണാന്ത്യം.
കണ്ണൂർ കരുവഞ്ചാൽ വായാട്ടുപറമ്പിലാണ് അപകടം. കാപ്പിമല സ്വദേശി മനീഷ് (33) ആണ് മരിച്ചത്.
ഇന്ന് ഉച്ചയോടെയാണ് ദാരുണ സംഭവം. കിണർ വൃത്തിയക്കാൻ ഇറങ്ങിയതായിരുന്നു മനീഷ്. വൃത്തിയാക്കി യതിനു ശേഷം മുകളിലേക്ക് കയറുന്നതിനിടെ കാൽതെറ്റി മനീഷ് കിണറ്റിൽ വീണു.
ഉടൻ തന്നെ നാട്ടുകാർ ചേർന്നു ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടു പോയി. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മഴ പെയ്തതിനെ തുടർന്ന് വഴുക്കൽ ഉണ്ടായിരുന്നുവെന്നും ഇതാണ് അപകട കാരണമായതെന്നുമാണ് നിഗമനം.