ചങ്ങനാശേരിയിൽ പതിനൊന്നുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കങ്ങഴ സ്വദേശി പിടിയിൽ


പതിനൊന്നുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തി അറസ്റ്റിലായ  മധ്യവയസ്കൻ സിനിമയിൽ ജൂനിയര്‍ ആര്‍ട്ടസ്റ്റുകളെ എത്തിക്കുന്നയാൾ.
കങ്ങഴ കടയനിക്കാട് മടുക്കക്കുഴിയില്‍ വീട്ടില്‍ റെജി എം കെ (51) എന്നയാളെയാണ് ചങ്ങനാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
ജില്ലയിൽ ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രത്തില്‍ അഭിനയിക്കുവാൻ എത്തിയ പെണ്‍ക്കുട്ടിക്ക് നേരെയാണ് ഇയാള്‍ ലൈംഗിക അതിക്രമം നടത്തിയത്. സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടസ്റ്റുകളെ എത്തിക്കുന്നയാളാണ് പ്രതിയായ റെജി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിലാണ് പൊലീസ്.
أحدث أقدم