സിനിമാ സംവിധായകൻ രാജസേനൻ ബിജെപി വിട്ട് സിപിഎമ്മിലേക്ക്


 തിരുവനന്തപുരം : സിനിമാ സംവിധായകനും ബിജെപി സംസ്ഥാന സമിതി അംഗവുമായ രാജസേനൻ ബിജെപിയിൽ
നിന്ന് രാജിവച്ചു.

ജനങ്ങൾക്ക് വേണ്ടി ബിജെപി ഒന്നും ചെയ്യുന്നില്ലെന്നും, കടുത്ത അവഗണനയാണ് നേതാക്കളിൽ നിന്നും നേരിട്ടതെന്നും രാജസേനൻ പറഞ്ഞു.

കലാരംഗത്തും സാമൂഹിക രംഗത്തും നന്നായി പ്രവർത്തി ക്കാൻ കഴിയുന്നത് സിപിഐ എമ്മിൽ നിന്നുകൊണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്‌ച സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമായി രാജസേനൻ കൂടിക്കാഴ്‌ച നടത്തി. ബിജെപി നേതൃത്വത്തിന് ഉടൻ രാജിക്കത്ത് കൈമാറുമെന്ന് രാജസേനൻ പറഞ്ഞു. 2016-ൽ അരുവിക്കര നിയോജകമണ്ഡലം ബിജെപി സ്ഥാനാർത്ഥിയായിരുന്നു അദ്ദേഹം.

സിപിഐ എമ്മുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് രാജസേനൻ അറിയിച്ചു.


أحدث أقدم