ഇരുതലമൂരിയുമായി മൂന്ന് പേർ പിടിയിൽ

തിരുവനന്തപുരത്ത് ഇരുതലമൂരിയുമായി മൂന്ന് പേർ പിടിയിൽ. പരുത്തിപ്പള്ളി റേഞ്ച് ഓഫിസർക്ക്‌ കിട്ടിയ രഹസ്യവിവരത്തിന്റ അടിസ്ഥാനത്തിലാണ് അറസ്റ്റ്. തിരുവനന്തപുരം ഭാഗത്തേക്ക് ഇരുതലമൂരിയുമായി കാറിൽ വന്ന പ്രതികളെ ഇഞ്ചിവിളയിൽ വച്ചു പിടികൂടുകയായിരുന്നു. കന്യാകുമാരി സ്വദേശി ബിനു, ആറുകാണി സ്വദേശികളായ റ്റൈറ്റസ്, തങ്കരാജ് എന്നിവരാണ് പിടിയിലായത്.
أحدث أقدم