പോലീസ് മാമ്മൻന്മാർ പൊളിച്ചു വിദ്യാലയത്തിൽ ആദ്യമായി എത്തിയ കുരുന്നുകൾക്ക് മധുരം നൽകി സ്വീകരിച്ച് പാമ്പാടി പോലീസ്


✍🏻ജോവാൻ മധുമല 
പാമ്പാടി : കുരുന്നുകൾക്ക് വിസ്മയ സമ്മാനവുമായി പാമ്പാടിയിലെ പോലീസ് ഉദ്യോഗസ്ഥർ വിദ്യാലയങ്ങളിൽ എത്തിയത്  നാട്ടിൽ ഏറെ ശ്രദ്ധേയമായി മാറി , പാമ്പാടി S I ലെബി മോൻ്റെ നേതൃത്തത്തിൽ ഉള്ള പോലീസ് ഉദ്യോഗസ്ഥരാണ് പാമ്പാടിയിലെ സ്റ്റേഷൻ പരിധിയിൽ ഉള്ള 23 സ്ക്കൂളുകളിലും മിഠായിയുമായി എത്തി  നിറഞ്ഞപുഞ്ചിരിയോടെ വിദ്യാർത്ഥികൾക്ക് സ്വാഗതമേകിയത്, പോലീസ് മിഠായി വിതരണം നടത്തുന്നത് നാട്ടുകാരും ,ഒപ്പം രക്ഷിതാക്കളും മൊബൈലിൽ പകർത്തുകയും ചെയ്തു. വിദ്യാർത്ഥികളോട് ഉള്ള ഇത്തരം സൗഹൃദ സമീപനം 
പുതുതലമുറക്ക് പോലീസുമായുള്ള തുറന്ന സംവാദത്തന്നും ഒപ്പം വിദ്യാത്ഥികൾ നേരിടാൻ സാധ്യത ഉണ്ടായേക്കാവുന്ന സമൂഹ വിപത്തുകളിൽ നിന്നും
അവർക്ക് പോലീസിനെ ഉടൻ ബന്ധപ്പെടാനുള്ള പ്രേരണാ ശക്തിയായി മാറും എന്നത് ഉറപ്പ് ,
പാമ്പാടി സ്റ്റേഷൻ പരിധിയിലെ എല്ലാ സ്ക്കുളുകളിലും പോലീസിൻ്റെ വക മിഠായി വിതരണം നടത്തി
أحدث أقدم