യുകെയിൽ ഇപ്പോള്‍ ഒരു തെരഞ്ഞെടുപ്പ് നടന്നാല്‍ ഋഷി സുനകും സംഘവും തകര്‍ന്നടിയും എന്ന് ഉറപ്പ്; ഒടുവിലത്തെ സര്‍വേയില്‍ ലേബര്‍ പാര്‍ട്ടിയേക്കാള്‍ 14 പോയിന്റ് പിന്നില്‍; ഈ ദയനീയ സ്ഥിതിയില്‍ നിന്നും കരകയറുവാന്‍ ടോറികള്‍ക്ക് ആവുമോ?


യുകെ :രണ്ട് സുപ്രധാന ഉപതെരഞ്ഞെടുപ്പുകള്‍ കൂടി തുറിച്ചു നോക്കുന്ന സമയത്ത് നടത്തിയ അഭിപ്രായ സര്‍വേയില്‍ ഭരണകക്ഷിക്ക് കനത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. 14 പോയിന്റുകള്‍ക്കാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിലേബര്‍ പാര്‍ട്ടിക്ക് പുറകിലായിരിക്കുന്നത്. ചെറിയ രീതിയിലാണെങ്കില്‍ കൂടി മന്ത്രിസഭാ പുനസംഘടന നടത്തി പ്രതിച്ഛായ വീണ്ടെടുക്കാനുള്ള, പ്രധാനമന്ത്രി ഋഷി സുനകിന്റെ പ്രയത്‌നം പരാജയപ്പെട്ടു എന്ന് തന്നെയാണ് ഇത് സൂചിപ്പിക്കുന്നത്. നാദീന്‍ ഡോറിസിന്റെ ഓള്‍ഡ് മിഡ് ബെഡ്‌സ് സീറ്റ് തെരഞ്ഞെടുപ്പിന് തയ്യാറായിരിക്കുകയാണ്. അതേസമയം പാര്‍ട്ടിയുടെ മുന്‍ ഡെപ്യുട്ടി ചീഫ് വിപ്പ് ക്രിസ് പിന്‍ചര്‍, ജനപ്രതിനിധി സഭയില്‍ നിന്നും എട്ട് ആഴ്ച്ചത്തേക്കുള്ള സസ്‌പെന്‍ഷന് എതിരെ നല്‍കിയ അപ്പീലിന്റെ വിധിയും ഉടനെത്തും. അപ്പീല്‍ പരാജയപ്പെട്ടാല്‍ പിന്‍ചറിന് ഒരു റീകോള്‍ പെറ്റീഷന് വിധേയമാകേണ്ടതായി വരും അങ്ങനെ സംഭവിച്ചാല്‍ തന്റെ ടാംവര്‍ത്ത് നിയോജകമണ്ഡലത്തില്‍ ഒരു ഉപതെരഞ്ഞെടുപ്പിന് കളമൊരുക്കി രാജി വയ്ക്കുകയാവും പിന്‍ചര്‍ ചെയ്യുക എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ഈ ഉപതെരഞ്ഞെടുപ്പുകളുടെ നിഴലിലായിരിക്കും ഋഷി സുനക് പ്രധാനമന്ത്രി എന്ന നിലയിലുള്ള ആദ്യ പാര്‍ട്ടി സമ്മേളനം വിളിക്കുക. ഈ രണ്ട് ഉപതെരഞ്ഞെടുപ്പുകളും ടോറികളെ സംബന്ധിച്ച് അതീവ നിര്‍ണ്ണയങ്ങളായിരിക്കും. മിഡ് ബെഡ്‌സില്‍, ഒരു സഖ്യത്തിന് ലേബര്‍ പാര്‍ട്ടിയും ലിബറല്‍ ഡെമോക്രാറ്റുകളും ഇതുവരെ തയ്യാറാകാത്ത സാഹചര്യത്തില്‍ ടോറികള്‍ക്ക് ചെറിയൊരു മുന്‍തൂക്കം ലഭിച്ചേക്കും എന്ന് വിലയിരുത്തപ്പെടുന്നുണ്ട്. ഈ ഉപതെരഞ്ഞെടുപ്പുകളുടെ നിഴലിലായിരിക്കും ഋഷി സുനക് പ്രധാനമന്ത്രി എന്ന നിലയിലുള്ള ആദ്യ പാര്‍ട്ടി സമ്മേളനം വിളിക്കുക. ഈ രണ്ട് ഉപതെരഞ്ഞെടുപ്പുകളും ടോറികളെ സംബന്ധിച്ച് അതീവ നിര്‍ണ്ണയങ്ങളായിരിക്കും. മിഡ് ബെഡ്‌സില്‍, ഒരു സഖ്യത്തിന് ലേബര്‍ പാര്‍ട്ടിയും ലിബറല്‍ ഡെമോക്രാറ്റുകളും ഇതുവരെ തയ്യാറാകാത്ത സാഹചര്യത്തില്‍ ടോറികള്‍ക്ക് ചെറിയൊരു മുന്‍തൂക്കം ലഭിച്ചേക്കും എന്ന് വിലയിരുത്തപ്പെടുന്നുണ്ട്.  അതിനിടയില്‍ ഋഷി സുനക് നടത്തിയ പരിമിതമായ മന്ത്രിസഭ പുനഃസംഘടനയുടെ ശോഭ കെടുത്തിക്കൊണ്ട് നമ്പര്‍ 10 കമ്മ്യുണിക്കേഷന്‍ ഡയറക്ടര്‍ ആംബര്‍ ഡി ബോട്ടോണ്‍ രാജിവച്ചതും പാര്‍ട്ടിക്ക് തിരിച്ചടിയായി. ഇത് ഋഷിയുടെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിക്കും എന്നു തന്നെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
أحدث أقدم