ചിങ്ങമാസത്തിൽ വൻ തിരക്ക്… ഗുരുവായൂർ ക്ഷേത്രത്തിൽ ഒരു ദിവസം 188 വിവാഹങ്ങൾ



ചിങ്ങമാസത്തിൽ വിവാഹത്തിന് മുഹൂർത്തം ഏറെയുള്ള ദിവസമായിരുന്ന ഇന്നലെ ക്ഷേത്രത്തിന് മുന്നിൽ 188 വിവാഹങ്ങൾ നടന്നു. ദർശനത്തിനും നല്ല തിരക്കായിരുന്നു. ഇന്നലെ വഴിപാടിനത്തിൽ 72.92 ലക്ഷം രൂപയുടെ വരുമാനം ഉണ്ടായി.22.52 ലക്ഷം രൂപയുടെ തുലാഭാരം വഴിപാടും 6.8 ലക്ഷം രൂപയുടെ പാൽപായസം വഴിപാടും നടന്നു. ക്യൂ നിൽക്കാതെ തൊഴാൻ കഴിയുന്ന നെയ് വിളക്ക് വഴിപാട് ചെയ്ത് ദർശനം നടത്തിയത് രണ്ടായിരത്തിലേറെ പേരാണ്. ഈ ഇനത്തിൽ 20.27 ലക്ഷം രൂപ ദേവസ്വത്തിന് ലഭിച്ചു.
أحدث أقدم