ബിഹാറിൽ വൻ ബോട്ടപകടം. 18 സ്കൂൾ കുട്ടികളെ കാണാതായി



 ബീഹാർ : ബിഹാറിൽ വൻ ബോട്ടപകടം. മുസാഫർപൂർ ജില്ലയിൽ സ്കൂൾ കുട്ടികളുമായി പോകുകയായിരുന്ന ബോട്ട് മറിഞ്ഞ് 18 പേരെ കാണാതായി. ഇതിൽ 10 കുട്ടികൾ മരിച്ചുവെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. രക്ഷാപ്രവർത്തനം തുടരുകയാണ്. നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രി നിതീഷ് കുമാർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. രാവിലെ 10.30ഓടെയാണ് സംഭവം. ബാഗ്മതി നദിയോട് ചേർന്ന് മധുപൂർ പട്ടി ഘട്ടിന് സമീപമാണ് അപകടമുണ്ടായത്. കുട്ടികളെ സ്‌കൂളിലേക്ക് കൊണ്ടുപോകുകയായിരുന്നു. ബോട്ടിൽ 34 വിദ്യാർഥികൾ ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. എൻ.ഡി.ആർ.എഫിന്റെയും എസ്.ഡി.ആർ.എഫിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ കുട്ടികൾക്കായി തിരച്ചിൽ തുടരുകയാണ്.

أحدث أقدم