ആറ് വയസ്സുകാരിക്കു നേരെ ലൈംഗികാതിക്രമം… 18കാരൻ പിടിയിൽ

 
ആറു വയസ്സുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കൗമാരക്കാരൻ പിടിയിൽ. പതിനെട്ടുകാരനെയാണ് പോലീസ് പിടികൂടിത്. ശുചിമുറിയിലേക്കു പോകുകയായിരുന്ന പെൺകുട്ടിക്കു നേരെയായിരുന്നു കൗമാരക്കാരന്റെ അതിക്രമം. പെൺകുട്ടിയുടെ സ്വകാര്യഭാഗ്യങ്ങളിൽ ഇയാൾ സ്പർശിക്കുകയും ലൈംഗികാതിക്രമ ശ്രമം നടത്തുകയും ചെയ്തു. ഭയന്നുപോയ പെൺകുട്ടി സംഭവം മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. രക്ഷിതാക്കൾ പോലീസിന് നൽകിയ പരാതിയിലാണ് കൗമാരക്കാരനെതിരെ കേസെടുത്തത്. പോക്സോ വകുപ്പുപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അറസ്റ്റിലായ പ്രതിയെ നാല് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. മുംബൈയിലെ വകോലയിലാണ് സംഭവം.


أحدث أقدم