ബഹ്റൈനിൽ ഒമ്പത് വർഷമായി നടത്തിവരുന്ന സേവന കാരുണ്യ പദ്ധതിയായ ബിഎംബിഎഫ് ഹെൽപ്പ് & ഡ്രിംഗ് 2023 ലെ സമാപനം വെള്ളിയാഴ്ച തൂബ്ലി സിബാര്‍ക്കോ ലേബര്‍ ക്യാമ്പില്‍

ബഹ്റൈന്‍: ബഹ്റൈനിൽ ഒമ്പത് വർഷമായി അർഹതപ്പെട്ട തൊഴിലാളികൾക്ക് അവരുടെ ജോലിയിടത്തിൽ നടത്തിവരുന്ന സേവന കാരുണ്യത്തിന്റെ ഭാഗമായ ബിഎംബിഎഫ് ഹെൽപ്പ് & ഡ്രിംഗ് 2023 ലെ സമാപനം ആയിരത്തോളം തൊഴിലാളി സഹോദരങ്ങൾ ജോലി ചെയ്യുന്ന തൂബ്ലി സിബാർക്കോ ജോലിയിടത്തിൽ വെള്ളിയാഴ്ച രാവിലെ 9 മണിക്ക് നടക്കും.


ബഹ്‌റൈൻ  പാർലമെന്റ് രണ്ടാം ഉപാധ്യക്ഷൻ അഹമ്മദ് അബ്ദുൽ വാഹിദ് ഖറാത്ത സമാപന ഉൽഘാടനം നിർവഹിക്കുന്ന ചടങ്ങിൽ ക്യാപിറ്റൽ ഗവർണറേറ്റ് ഡയറക്ടറേറ്റ് ഇൻഫർമേഷൻ & ഫോളോ അപ് മേധാവി യൂസഫ് യാക്കൂബ് ലോറിയുടെ അദ്ധ്യക്ഷതയിൽ വിതരണം നടക്കും. തദവസരത്തിൽ വൺ ബഹ്റൈൻ മേധാവി ആന്റണി പൗലോസിന്റെ നേതൃത്വത്തിൽ വിവിധ രാജ്യങ്ങളിലെ സേവന കൂട്ടായ്മകളും സമാപനത്തിൽ പങ്ക് ചേരും.



ആദ്യമായി ബഹ്റൈനിൽ തൊഴിലാളികൾക്ക് ആശ്വാസമായി മലയാളി ബിസിനസ് ഫോറം നടപ്പിൽ വരുത്തിയ പദ്ധതി വിവിധ മന്ത്രാലയത്തിന്റെയും സ്വദേശി വിദേശികളിലും ഏറെ പ്രശംസക്ക് വിധേയമായിട്ടുണ്ട്. ഈ സേവനത്തെ മാതൃകയാക്കി വിവിധ സംഘടനകളും സ്ഥാപനങ്ങളും ഇത്തരം ആശയം നടപ്പിലാക്കിയിട്ടുണ്ട്.

ഒമ്പതാം വർഷത്തെ ബിഎംബിഎഫ് ഹെൽപ് & ഡ്രിംഗ് 2023 ഈ വർഷം 77 ദിവസങ്ങൾ പൂർത്തീകരിക്കുന്നതോടുകൂടിയാണ് വെള്ളിയാഴ്ച സമാപനം കുറിക്കുന്നത്.

ചടങ്ങിൽ വിവിധ സഹായങ്ങൾ നൽകിയ സ്ഥാപനങ്ങളുടെയും സ്വദേശി വിദേശികളിലെ സംഘടനാ ഭാരവാഹികളും സേവന പ്രവർത്തനങ്ങളെ എല്ലാ അർത്ഥത്തിലും സഹായിക്കുന്ന ബഹ്റൈൻ കേരള സോഷ്യൽ ഫോറം ഭാരവാഹികളും വളണ്ടിയേർസും വിതരണത്തിൽ പങ്കെടുക്കുമെന്ന് ബഹ്റൈൻ മലയാളി ബിസിനസ് ഫോറം ഭാരവാഹികൾ വാർത്താ കുറിപ്പിൽ അറിയിച്ചു.
أحدث أقدم