ന്യൂഡല്‍ഹി: ജി 20 ഉച്ചകോടിയുടെ ഭാഗമായി രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒരുക്കിയ അത്താഴവിരുന്നില്‍ പങ്കെടുത്ത് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍.
ദക്ഷിണേന്ത്യയില്‍ നിന്ന് അത്താഴ വിരുന്നില്‍ പങ്കെടുക്കാനെത്തിയ ഏക മുഖ്യമന്ത്രിയാണ് സ്റ്റാലിന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമൊപ്പം നില്‍ക്കുന്ന ചിത്രം സ്റ്റാലിന്‍ എക്‌സില്‍ പങ്കുവച്ചു.
സനാതന ധര്‍മ്മത്തെ കുറിച്ചുള്ള ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന യുടെ പേരില്‍ ബിജെപി-ഡിഎംകെ പോര് രൂക്ഷമായി തുടരുന്ന പശ്ചാത്തല ത്തിലാണ് ഉച്ചകോടി വിരുന്നിലെ സ്റ്റാലിന്റെ സാന്നിധ്യം എന്നതും ശ്രദ്ധേയമാണ്.
നേരത്തെ, രാഷ്ട്രപതിയുടെ വിരുന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ ബഹിഷ്‌കരിച്ചിരുന്നു. എഐസിസി പ്രസിഡന്റും കോണ്‍ഗ്രസ് രാജ്യസഭ കക്ഷി നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ക്ഷണിക്കാത്തതിനാലാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ വിരുന്ന് ബഹിഷ്‌കരിച്ചത്.