ലണ്ടന്‍ നഗരത്തില്‍ 20കാരനെ ബലാത്സംഗം ചെയ്തു; സംഭവം പാതിരാത്രി ട്രെയിന്‍ സ്റ്റേഷനില്‍ നിന്നിറങ്ങി വീട്ടിലേയ്ക്ക് നടക്കവേ; പ്രതിയെന്ന് സംശയിക്കുന്നയാളുടെ ഫോട്ടോ പുറത്ത് വിട്ട് പോലീസ് അന്വേഷണം തുടങ്ങി; ലണ്ടനില്‍ പുരുഷന്മാരും സൂക്ഷിക്കണോ?



യു .കെ.: ലണ്ടന്‍ നഗരത്തിലെ സ്ത്രീകളുടെ സുരക്ഷിതത്വം ചര്‍ച്ചയാകുന്ന കാലത്ത്, പുരുഷന്മാരും സുരക്ഷിതരല്ലെന്ന സൂചനയുമായി ഒരു വാര്‍ത്ത. നൈറ്റ് ഔട്ട് കഴിഞ്ഞ് മടങ്ങിയ ഒരു യുവാവ് വടക്കന്‍ ലണ്ടനില്‍ ബലാത്സംഗത്തിന് വിധേയനായി എന്നതാണ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് സംശയിക്കപ്പെടുന്ന പ്രതിയുടെ ചിത്രം പോലീസ് പുറത്തുവിട്ടിട്ടുണ്ട്.


ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 6 ന് ആയിരുന്നു സംഭവം നടന്നത്. സുഹൃത്തുക്കളുമൊത്തുള്ള നൈറ്റ് ഔട്ട് കഴിഞ്ഞ് യുവാവ് തിരികെ മടങ്ങവെ എഡ്ജ്‌വെയര്‍ ട്യുബ് സ്റ്റേഷന് പുറത്ത് വച്ചായിരുന്നു ആക്രമണം നടന്നത്. സ്റ്റേഷനടുത്തുള്ള ഒരു കാര്‍ പാര്‍ക്കില്‍ വെച്ചായിരുന്നു ഇരയെ പ്രതിയെന്ന് സംശയിക്കുന്നയാള്‍ ബലാത്സംഗം ചെയ്തത്. ഇര ഉടന്‍ തന്നെ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.


അന്വേഷണം തുടരുന്നതിനിടെ പ്രത്യേകം പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥര്‍ ഇരയ്ക്ക് ആവശ്യമായ കൗണ്‍സിലിംഗ് നല്‍കുന്നുണ്ടെന്നും പോലീസ് അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു പോലീസ് ഇന്നലെ പ്രതിയെന്ന് സംശയിക്കുന്ന വ്യക്തിയുടെ ചിത്രം പുറത്തുവിട്ടത്. ഇരുണ്ട മുടിയും മീശയുമുള്ള അയാള്‍ ഒരു ചിത്രത്തില്‍ വെളുത്ത പോളോ ഷര്‍ട്ടാണ് ധരിച്ചിരിക്കുന്നത്. മറ്റൊരു ചിത്രത്തില്‍ ഇരുണ്ട ജാക്കറ്റും മറ്റൊന്നില്ല് കറുപ്പ്നിറമുള്ള ബാക്ക്പാക്കും നീല ജീന്‍സും ധരിച്ചിട്ടുമുണ്ട്.


ഈ വ്യക്തിയെ തിരിച്ചറിയാവുന്നവരോ, തിരിച്ചറിയാന്‍ സഹായിക്കാന്‍ കഴിയുന്നവരോ 101 എന്ന നമ്പറിലോ ഈ മെയില്‍ വഴിയോ പോലീസിനെ അറിയിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സി എ ഡി 3688/15എസ് ഇ പി 23 എന്ന റഫറന്‍സ് നമ്പര്‍ പരാമര്‍ശിച്ചിട്ടു വേണം വിശദാംശങ്ങള്‍ പങ്കുവയ്ക്കാന്‍. നിങ്ങള്‍ വിവരം നല്‍കുമ്പോള്‍, നിങ്ങളുടെ ഐഡന്റിറ്റി വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ 0800 555 111 എന്ന നമ്പറില്‍ ക്രൈം സ്റ്റോപ്പേഴ്‌സ് എന്ന ചാരിറ്റിയുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ കൈമാറാം.

أحدث أقدم