ബ്രിട്ടനില്‍ പകുതിയോളം ജനങ്ങളും താമസിക്കുന്ന പ്രദേശങ്ങള്‍ 20 മൈല്‍ സ്പീഡ് ലിമിറ്റില്‍; വെയില്‍സില്‍ നടപ്പാക്കിയ പുതിയ നിയമം യുകെയിലാകെ നടപ്പില്‍ വരുത്തുമെന്ന് സൂചന; നിയമത്തിനെതിരെ വെയില്‍സില്‍ വന്‍ പ്രതിഷേധം ഉയരുന്നു



യു .കെ:  ബ്രിട്ടന്റെ വേഗത കുറയുകയാണ്. രാജ്യവ്യാപകമായി തന്നെ 28 മില്യന്‍ ഡ്രൈവര്‍മാര്‍, 20 മൈല്‍ വേഗത സോണികളിലൂടെ വാഹനമോടിക്കുന്ന സാഹചര്യം വന്ന് ചേര്‍ന്നേക്കും. വെയില്‍സിലെ ഒട്ടുമിക്ക റെസിഡന്‍ഷ്യല്‍ ഏരിയകളിലും പരമാവധി വേഗത മണിക്കൂരില്‍ 30 മൈല്‍ എന്നതില്‍ നിന്നും 20 മൈല്‍ ആക്കി കുറച്ചുകൊണ്ട് വെയ്ല്‍സിലെ മാര്‍ക്ക് ഡ്രേക്ക്‌ഫോര്‍ഡിന്റെ ലേബര്‍ സര്‍ക്കാര്‍ അതിന് തുടക്കം കുറിച്ചിരിക്കുകയാണ്.


പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഒപ്പം എന്‍ എച്ച് എസ്സിന്റെ ചെലവ് ചുരുക്കുന്നതിനുമായാണ് ഈ നടപടി എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍, ജനങ്ങള്‍ക്കിടയില്‍ ഈ പുതിയ നിയമത്തിനെതിരെ അടുത്ത പ്രതിഷേധമാണ് ഉയരുന്നത്. പുതിയ 20 മൈല്‍ വേഗത സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ക്ക് മീതെ സ്‌പ്രേ പെയിന്റടിച്ച് ചിലര്‍ പ്രതിഷേധിച്ചു. ലോറി ഡ്രൈയവര്‍മാര്‍ മണിക്കൂറില്‍ 19 മൈല്‍ വേഗത്തില്‍ മാത്രം വാഹനമോടിച്ച് പ്രതിഷേധിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.


ഗതാഗത കുരുക്കുണ്ടാക്കുകയും, ഇന്ധനവിലയില്‍ ചെലവ് ഉയര്‍ത്തുകയും ചെയ്യുന്ന തെറ്റായ നിയമം പിന്‍വലിക്കണമെന്ന് വെല്ഷ് സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പരാതിയില്‍ ഇതിനോടകം തന്നെ ആയിരക്കണക്കിന് പേര്‍ ഒപ്പിട്ടു കഴിഞ്ഞു. എന്നാല്‍, വെയ്ല്‍സ് നടപ്പാക്കിയ ഈ പദ്ധതി അധികം താമസിയാതെ ഇംഗ്ലണ്ടിലും സ്‌കോട്ട്‌ലാന്‍ഡിലും നടപ്പില്‍ വരുത്താന്‍ ഉദ്ദേശിക്കുന്നതായി ചില സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.അള്‍ട്രാ ലോ എമിഷന്‍ സോണ്‍ വിപുലപ്പെടുത്തലിലൂടെ പൊതുജനങ്ങളുടെ കോപത്തിനിരയായ ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ നഗരത്തിലെ 140 കിലോമീറ്റര്‍ പ്രധാന റോഡുകളില്‍ 20 മൈല്‍ വേഗത പരിധി നടപ്പിലാക്കുമെന്ന് പ്രസ്താവിച്ചു കഴിഞ്ഞു. സ്‌കോട്ട്‌ലാന്‍ഡ് സര്‍ക്കാരും ഡെവന്‍ ആണ്ട് കോണ്‍വെല്‍ കൗണ്‍സിലും ഈ വഴിക്ക് ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. അതിനു പുറമെ ന്യുകാസില്‍, മാഞ്ചസ്റ്റര്‍, ബിര്‍മ്മിംഗ്ഹാം, ലിവര്‍പൂള്‍ എന്നീ നഗരങ്ങളും ഈ വഴിക്ക് നീങ്ങാന്‍ ഒരുങ്ങുന്നു.

أحدث أقدم