മസാല ദോശ മുതൽ ഗോൾഗപ്പ വരെ; ലോക നേതാക്കള്‍ക്ക് വെജിറ്റേറിയന്‍ വിഭവങ്ങള്‍, ജി 20 മെനു



 
ന്യൂഡൽഹി : രാജ്യതലസ്ഥാനത്ത് 18-ാമത് ജി20 ഉച്ചകോടിക്ക് പ്രൗഢഗംഭീരമായ തുടക്കം. ഡൽഹിയിലെ പ്രയാഗ മൈതാനത്ത് പണിതുയർത്തിയ ഭാരത് മണ്ഡപത്തിലേക്ക് രാഷ്ട്രതലവന്മാരെ രാജ്യം സ്വാഗതം ചെയ്‌തു. ഇന്ത്യയുടെ വൈവിധ്യം നിറഞ്ഞ ചരിത്ര-സംസ്കാരത്തിന്റെ പ്രദർശന വേദി കൂടിയായി മാറിയിരിക്കുകയാണ് ഉച്ചകോടി. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കരകൗശല വസ്തുക്കളുടെ വിശാലമായ പ്രദര്‍ശനത്തിനൊപ്പം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ രുചികൾ ഉൾപ്പെടുത്തിയ സ്‌പെഷ്യല്‍ മെനു ആണ് ഒരുക്കിയി രിക്കുന്നത്. 

അതില്‍ രാജസ്ഥാനി സ്‌പെഷ്യല്‍ ദാല്‍ ബത്തി ചുര്‍മ മുതൽ ദക്ഷിണേന്ത്യന്‍ ഭക്ഷണമായ മസാല ദോശ വരെ മെനുവിൽ ഇടം പിടിച്ചിട്ടുണ്ട്.
സസ്യഭക്ഷണങ്ങളുടെ പലവിധ വെറൈറ്റിക ളാണ് അതിഥികള്‍ ക്കായി ഇവിടെ ഒരുക്കിയിരി ക്കുന്നത്. 

എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്ഷണവും ഒരുക്കിയുള്ള രാജകീയ വിരുന്നിൽ സ്ട്രീറ്റ് ഫുഡ് വിഭവങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.   

ബിഹാറില്‍ നിന്നും ലിട്ടി ചോഖ, രാജസ്ഥാനി സ്‌പെഷ്യല്‍ ദാല്‍ ബത്തി ചുര്‍മ, പഞ്ചാബില്‍ നിന്നും ദാല്‍ തട്ക, ഭക്ഷിണേന്ത്യന്‍ ഭക്ഷണങ്ങളായ ഊത്തപ്പം, ഇഡ്ഡലി, മസാല ദോശ, ജിലേബി, ബംഗാളി രസഗുള തുടങ്ങിയവയാണ് മെനുവില്‍ ഉള്ളത്. കൂടാതെ ഗോള്‍ഗപ്പ, വടാ പാവ്, സമൂസ, ദഹി ബല്ലാ, ബേല്‍പൂരി, ചട്പടി ചാട്ട് തുടങ്ങിയ സ്ട്രീറ്റ് ഫുഡ്ഡും മെനുവില്‍ ഇടം പിടിച്ചിട്ടുണ്ട്.
أحدث أقدم