തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി സര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്റര്‍ തലസ്ഥാനത്തെത്തി
ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചിപ്‌സണ്‍ ഏവിയേഷനിലില്‍ നിന്നുള്ളതാണ് ഹെലികോപ്റ്റര്‍.
സുരക്ഷാ പരിശോധനയ്ക്കായി ചൊവ്വാഴ്ച വൈകിട്ടോടെയാണു തിരുവനന്തപുരം എസ്എപി ഗ്രൗണ്ടില്‍ ഹെലികോപ്റ്റര്‍ ഇറങ്ങിയത്.
മാസം 80 ലക്ഷം രൂപ നല്‍കിയാണ് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കുന്നത്. 25 മണിക്കൂര്‍ പറക്കാനാണ് 80 ലക്ഷം രൂപ.
തുടര്‍ന്നുള്ള ഓരോ മണിക്കൂറിനും 90,000 രൂപ നല്‍കണം. പൈലറ്റ് ഉള്‍പ്പെടെ 11 പേര്‍ക്ക് യാത്ര ചെയ്യാം. 3 വര്‍ഷത്തേ ക്കാണ് കരാര്‍.
മാവോവാദി നിരീക്ഷണം, ദുരന്തമേഖലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനം തുടങ്ങി പൊലിസിന്റെ ആവശ്യങ്ങള്‍ക്കായാണ് ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കുന്നതെങ്കിലും മുഖ്യമന്ത്രിയുടെ അടിയന്തര യാത്രാ ആവശ്യങ്ങള്‍ക്കും മറ്റു ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കുകയാണ് ലക്ഷ്യം.