കുപ്പി മാറിപ്പോയി; മികിസ് ചെയ്ത് കുടിച്ചത് ബാറ്ററിയിലെ വെള്ളം; ഇടുക്കിയിൽ 62കാരന് ദാരുണാന്ത്യം


ഇടുക്കി: 
അബദ്ധത്തിൽ മദ്യത്തിൽ ബാറ്ററി വെള്ളം ഒഴിച്ച് കഴിച്ച വയോധികൻ മരിച്ചു. മൂലമറ്റം സ്വദേശി മഠത്തിൽ മോഹനൻ (62) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് തോപ്രാംകുടിയിലെ ജോലി സ്ഥലത്ത് വച്ച് ഇയാൾ മദ്യം കഴിച്ചത്. അസ്വാഭാവിക മരണത്തിന് മുരിക്കാശ്ശേരി പൊലീസ് കേസെടുത്തു. മദ്യം ഗ്ലാസില്‍ ഒഴിച്ച ശേഷം സമീപത്തുണ്ടായിരുന്ന കുപ്പിയിലേത് വെള്ളമാണെന്ന് കരുതി അബദ്ധത്തില്‍ ബാറ്ററി വെള്ളം മദ്യത്തില്‍ ഒഴിച്ച് കഴിക്കുകയായിരുന്നു. അരുചി തോന്നിയതിനെ തുടര്‍ന്ന് മദ്യം കഴിക്കല്‍ നിര്‍ത്തിയ മോഹനന്‍ അവിടെയുണ്ടായിരുന്നവരോട് കാര്യങ്ങള്‍ പറഞ്ഞു. അപ്പോഴാണ് വെള്ളത്തിന് പകരം കുടിച്ചത് ബാറ്ററി വെള്ളമാണെന്ന് സുഹൃത്തുക്കള്‍ക്ക് മനസിലായത്. തുടര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളെ വിദഗ്ധ ചികിത്സയ്ക്കായി ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ഇന്ന് മോഹനന്‍ മരിച്ചു.

أحدث أقدم