ലോൺ ആപ്പുകളും 72 വെബ്സൈറ്റുകളും നീക്കണം… ഗൂഗിളിനും ഡൊമൈൻ രജിസ്ട്രാർക്കും നോട്ടീസ്…

 
തിരുവനന്തപുരം: ലോൺ ആപ്പുകളെ പൂട്ടാൻ നടപടികളുമായി കേരള പൊലീസ്. 72 വെബ്സൈറ്റുകളും ലോൺ ആപ്പുകളും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗൂഗിളിനും ഡൊമൈൻ രജിസ്ട്രാർക്കും പൊലീസ് നോട്ടീസ് നൽകി. കേരളാ പൊലീസ് സൈബർ ഓപ്പറേഷൻ എസ്.പി ഹരിശങ്കർ ആണ് നോട്ടീസ് നൽകിയത്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആപ്പുകൾ നീക്കം ചെയ്യണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വെബ്‌സൈറ്റുകളുണ്ടെങ്കിൽ അതും നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്.


أحدث أقدم