ഇവർ നമ്മുടെ അഭിമാനം, കുവെെറ്റ് ദേ​ശീ​യ ക്രി​ക്ക​റ്റ് ടീമിൽ മൂന്ന് മലയാളികൾ


 

കുവെെറ്റ്: മലയാളികൾക്ക് അഭിമാനമായി മാറിയിരിക്കുകയാണ് കുവെെറ്റിലെ മൂന്ന് മലയാളികൾ. കുവെെറ്റ് ദേശീയ ക്രിക്കറ്റ് ടീമിൽ അംഗമായി മാറിയിരിക്കുകയാണ് കൊല്ലം പള്ളിമുക്ക് സ്വദേശി ഷിറാസ് ഖാൻ, മലപ്പുറം തിരൂർ സ്വദേശി മുഹമ്മദ് ഷഫീഖ്, തൃശൂർ സ്വദേശി ക്ലിന്റോ എന്നിവർ. വർഷങ്ങളായി കുവെെറ്റ് ടീമിന്റെ ഭാഗമാണ് കൊല്ലം പള്ളിമുക്ക് സ്വദേശി ഷിറാസ് ഖാൻ. ഷിറാസ് ടീം വൈസ് ക്യാപ്റ്റൻ കൂടിയാണ്.

ഓൾറൗണ്ടറായ ഷിറാസ് ഖാനാണ് ടീം നിയന്ത്രിക്കുന്നത്. മുഹമ്മദ് ഷഫീഖ് പേസ് ബൗളറും, ക്ലിന്റോ മിഡിൽ ഓഡർ ബാറ്റ്സ്മാനുമാണ്. ടീം ക്യാപ്റ്റൻ ശ്രീലങ്കൻ സ്വദേശി മുഹമ്മദ് അസ്‍ലമാണ്. ടീമിനൊപ്പം കുവെെറ്റ് ക്രിക്കറ്റ് അസോസിയേഷൻ അംഗവും മലയാളിയുമായ നവീൻ ഡി. ധനജ്ഞയനും എത്തിയിട്ടുണ്ട്. ടീം അസിസ്റ്റന്റ് മാനേജർ എന്ന നിലയിലാണ് നവീൻ ടീമിനെ അനുഗമിക്കുന്നത്. ഖത്തറിൽ നടക്കുന്ന ഗൾഫ് t20 ചാംപ്യൻഷിപ് മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് ടീം. ആദ്യ മത്സരത്തിൽ കുവൈറ്റ് സൗദി ടീമിനെയും, രണ്ടാം മത്സരത്തിൽ സെപ്റ്റംബർ 18 ന് ഖത്തറിനെയും 19 ന് യു എ ഇ യെയും നേരിടും. സ്പെറ്റംബർ 28 നു നടക്കുന്ന ലോകകപ്പ് ക്വാളിഫൈർ മത്സരം ടീമിന് നിർണായകമാകും.
أحدث أقدم