കൊല്ലം: കൊല്ലം കുണ്ടറയില്‍ യുവതിയെ കഴുത്തിന് മുറിവേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഇളമ്പള്ളൂര്‍ വേലുത്തമ്പി നഗറില്‍ സൂര്യ (22) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം. വീട്ടില്‍ നിന്ന് പൊലീസ് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം കൂട്ടുകാരിക്ക് ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ലഭിച്ചെന്നും തനിക്ക് ലഭിച്ചില്ലെന്നും ഇതില്‍ മനോവിഷമമുണ്ടെന്നും കുറിപ്പില്‍ എഴുതിയിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കൊല്ലം റൂറല്‍ എസ് പി സുനില്‍ എം എല്‍, ശാസ്താംകോട്ട ഡിവൈഎസ്പി എസ് ഷരീഫ് തുടങ്ങിയവര്‍ സ്ഥലത്തെത്തി.
യുവതി കഴുത്തിന് മുറിവേറ്റ് മരിച്ച നിലയില്‍; ആത്മഹത്യാ കുറിപ്പ് കണ്ടെത്തി
jibin
0