കനത്ത മഴ തുടരും; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്



 
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്നു മുന്നറിയിപ്പ്. 

ഇന്ന് പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്. അലപ്പുഴയിലും എറണാകുളം മുതൽ കാസർക്കോട് വരെയുള്ള ജില്ലകളിലുമാണ് യെല്ലോ അലർട്ട്. അറബി കടലിലും ബംഗാൾ ഉൾക്കടലിലിലും നിലനിൽക്കുന്ന ന്യൂനമർദ്ദങ്ങളുടെ സ്വാധീനമാണ് മഴ തുടരാൻ കാരണം. 

അടുത്ത മണിക്കൂറുകളിൽ ന്യൂന മർദ്ദം കൂടുതൽ ശക്തി പ്രാപിക്കും. വരും ദിവസങ്ങളിലും മഴ പ്രതീക്ഷിക്കാം. കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിനു വിലക്കുണ്ട്. 


കനത്ത മഴ തുടരുന്നതിനാൽ തിരുവനന്തപുരം ജില്ലയിൽ ക്വാറി, മൈനിങ് പ്രവനങ്ങൾക്ക് നിരോധനമുണ്ട്. മലയോര, കായലോര, കടലോര പ്രദേശങ്ങളിൽ ഗതാഗതവും വിനോദ സഞ്ചാരവും നിരോ‍ധിച്ചു. അവശ്യ സർവീസുകൾക്ക് മാത്രമേ പ്രദേശങ്ങളിൽ അനുവാദമുള്ളു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ നിരോധനം തുടരുമെന്നു ജില്ലാ കളക്ടർ വ്യക്തമാക്കി.

أحدث أقدم