കൊല്ലത്ത് സൈനികനെ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു.. പുറത്ത് ‘പി.എഫ്.ഐ’ എന്നെഴുത്ത്…

 
കൊല്ലം: കടയ്ക്കലിൽ സൈനികനായ യുവാവിനെ ഒരു സംഘം ആളുകള്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ച ശേഷം പുറത്ത് പി.എഫ്.ഐ എന്നെഴുതിയതായി പരാതി. ചാണപ്പാറ സ്വദേശിയായ സൈനികന്‍ ഷൈനി (35)നാണ് മര്‍ദ്ദനമേറ്റത്. മുക്കടയില്‍ നിന്ന് ചാണപ്പാറയിലേക്കുള്ള വഴിയിലെ റബ്ബര്‍ തോട്ടത്തിന് സമീപമായിരുന്നു സംഭവം.

ഞായറാഴ്ച അര്‍ദ്ധരാത്രിയോടെ കൂട്ടുകാരന്റെ വീട്ടിലേക്ക് പോവുകയായിരുന്ന സൈനികനെ വഴിയില്‍ തടഞ്ഞുനിര്‍ത്തിയ ശേഷം മര്‍ദ്ദിക്കുകയും ഷര്‍ട്ട് വലിച്ചുകീറി പുറത്ത് പച്ച പെയിന്റുകൊണ്ട് പി.എഫ്.ഐ. എന്നെഴുതുകയുമായിരുന്നു. തുടര്‍ന്ന് ഷൈനിനെ ഉപേക്ഷിച്ച് ഇവര്‍ കടന്നുകളഞ്ഞു. റോഡരികില്‍ വീണുകിടന്ന ഒരാളെ ബൈക്കില്‍ വീട്ടില്‍ എത്തിക്കാമോയെന്ന് ചോദിച്ചായിരുന്നു ഇവര്‍ ഷൈനിനെ സമീപിച്ചത്. പരിക്കേറ്റ ഷൈന്‍ ആദ്യം കടയ്ക്കല്‍ ഗവ. ആശുപത്രിയിലും പിന്നീട് പാരിപ്പള്ളി മെഡിക്കല്‍ കോളേജിലും ചികിത്സ തേടി. ഇന്ന് രാജസ്ഥാനിലെ ജോലിസ്ഥലത്തേക്ക് പോകാനിരിക്കേയാണ് സംഭവം.
أحدث أقدم