ഒമനിൽ വി​ദേ​ശി​ക​ൾ​ക്ക് സൗ​ജ​ന്യം ചി​കി​ത്സ; രോ​ഗ​ങ്ങ​ളു​ടെ പ​ട്ടി​ക ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി

 


മസ്കറ്റ്: ഒമനിൽ പകർച്ചവ്യാധി രോഗങ്ങളുടെ ചികിത്സ വിദേശികൾക്ക് സൗജന്യം. 32 പകർച്ചവ്യാധി രോഗങ്ങളുടെ ചികിത്സ ഇനി മുതൽ വിദേശികൾക്ക് സൗജന്യമായിരിക്കും. രോഗങ്ങളുടെ പട്ടിക ഒമാൻ ആരോഗ്യമന്ത്രാലയം പുറത്തിറക്കി. പ്രാദേശിക പത്രമാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ഡെങ്കിപ്പനി അടക്കമുള്ള സാംക്രമിക രോഗങ്ങൾക്ക് വിദേശികൾ പണം നൽകി ഇനി വാകിസിൻ എടുക്കേണ്ടി വരില്ല. പൊതുജനങ്ങൾക്ക് ഭീഷണിയാകുന്ന പല പകർച്ച വ്യാധികൾക്ക് വാക്സിൻ വിദേശികൾക്ക് സൗജന്യമാകുന്നതോടെ രോഗങ്ങൾ പടരുന്നത് തടയാൻ സഹായകമാകും. പല വാക്സിനുകൾക്കും ചിലവ് കൂടുതൽ ആയതിനാൽ പല വിദേശികളും ചികിത്സ തേടാറില്ല



കുറഞ്ഞ ശമ്പളക്കാരായ പലർക്കും ആശുപത്രികളിൽ നൽകാൻ വലിയ തുക കെെവശം ഉണ്ടാകില്ല. പലരും ഇത്തരം വാക്സിനുകളിൽ നിന്നും മാറി നിൽക്കുന്നത് പണം ഇല്ലാത്തതിനാൽ ആണ്. രോഗം മൂർച്ഛിക്കുന്ന അവസാന ഘട്ടത്തിലാണ് പലരും ആശുപത്രിയിൽ എത്തുന്നത്. പുതിയ നടപടികൾ നടപ്പാകുന്നതോടെ വാക്സിൻ എല്ലാവർക്കും ലഭിക്കും. ഇതോടെ വലിയ രീതിയിൽ രോഗം തടയാൻ സാധിക്കും.ക്ഷയരോഗം, മഞ്ഞപ്പനി, മലേറിയ, കോളറ, കുട്ടികളിലെ എയ്ഡ്സ്, സാർസ്, ഇൻഫ്ലുവൻസ വൈറസ് , മെർസ്, കൊവിഡ് മൂലം വന്ന കഠിനമായ ശ്വാസകോശ രോഗബാധ, ടെറ്റനസ്, പ്ലേഗ്, ഡിഫ്ത്തീരിയ, അഞ്ചുവയസിൽ താഴെയുള്ള കുട്ടികളിൽ കാണുന്ന വില്ലൻചുമ, വസൂരി, അഞ്ചു വയസിൽ താഴെയുള്ള കുട്ടികളിൽ കാണുന്ന ന്യൂമോകോക്കസ്, കുഷ്ഠം, ക്കൻപോക്സ്, പേ വിഷബാധ, പകർച്ചപ്പനി, അഞ്ചുവയസിനു താഴെയുള്ള കുട്ടികളിൽ കാണുന്ന സെറിബ്രോസ്പൈനൽ പനി, ഡെങ്കിപ്പനി, റൂബെല്ല, അഞ്ചാം പനി, മങ്കിപോക്സ്, ബ്രുസെല്ല, ട്രക്കോമ, ഹെപറ്റൈറ്റിസ് ഇ, ഹെപറ്റൈറ്റിസ് എ തുടങ്ങിയവക്കുള്ള വാക്സിനുകൾ എല്ലാം ലഭിക്കും. കൂടാതെ മറ്റുചില വിഭാഗങ്ങൾക്കും ചികിത്സ സൗജന്യമാക്കും.

സാമൂഹിക സുരക്ഷ പട്ടികയിൽപെട്ട വ്യക്തികൾ കുടുംബങ്ങൾ, അംഗവൈകല്യം രജിസ്റ്റർചെയ്ത സ്വദേശികൾ, സാമൂഹിക സുരക്ഷാ മന്ത്രാലയത്തിന്‍റെ കീഴിൽ കഴിയുന്ന അനാഥകൾ, രണ്ട് വയസിന് താഴെയുള്ള കുട്ടികൾ, സ്വദേശി ഗർഭിണികൾ തുടങ്ങിയവരും ഫീസളവിന്റെ പരിധിയിൽ വരുന്നവരാണ്. കുടാതെ ഹൃദ്രോഗികളായ സ്വദേശികൾ , കാൻസർരോഗികൾ സ്വദേശികൾ, തടവുകാരുടെ കുടുംബങ്ങൾ, സ്കൗട്ട്സ്, ഗൈസ്‍സ് എന്നിവരും ഫീസിളവിൽ ഉൾപ്പെടും.
أحدث أقدم