തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന പൊലീസ് വാഹനത്തിന് തീപിടിച്ചു



 

തിരുവനന്തപുരം : ഓടിക്കൊണ്ടിരുന്ന പൊലീസ് വാഹനം കത്തിനശിച്ചു. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡെപ്യൂട്ടി കമാന്‍ഡറുടെ മഹീന്ദ്ര സൈലോയായ്ക്കാണ് വെള്ളയമ്പലം സിഗ്നലില്‍ വെച്ച് തീപിടിച്ചത്. 

എസിയുടെ ഗ്യാസ് ലീക്ക് ആയതിനെ തുടര്‍ന്നായിരുന്നു തീപിടിച്ചത്. നിമിഷ നേരം കൊണ്ട് വാഹനം പൂര്‍ണ്ണമായും കത്തുകയും ചെയ്തു. വിവരം ലഭിച്ചതിനെ തുടര്‍ന്ന് അഗ്നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്.
أحدث أقدم